ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് സഞ്ജു. ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി അഭിനയിക്കുന്നത്. രണ്‍ബീറിനു പുറമേ സോനം കപൂര്‍,പരേഷ് റാവല്‍, മനീഷ കൊയ്രാള, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ് കുമാര്‍ ഹിരാനിയും അഭിജത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശാന്തനു മൊയിത്ര, അമാല്‍ മാലിക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സഞ്ജുവിന്റെ ആദ്യ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ജൂണ്‍ 29നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
** Note :
കുറിപ്പ്: സഞ്ജു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.