മാമുക്കോയ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഉരു. ഇ.എം അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രം ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തൊഴിലുമായി ബന്ധപ്പെട്ടയാണ് കഥയാണ് പറയുന്നത്. ഉരു നിര്‍മ്മിക്കുന്ന ഒരു മൂത്താശാരിയായിട്ടാണ് മാമുക്കോയ ചിത്രത്തിലെത്തുന്നത്.
മഞ്ജു പത്രോസ്, ശിവാനി, അര്‍ജുന്‍, ആല്‍ബര്‍ട്ട അലക്‌സ്, രാജേന്ദ്രന്‍ തായാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ശ്രീകുമാര്‍ പെരുമ്പടവം ഛായാഗ്രഹണവും കമല്‍ പ്രശാന്ത് സംഗീത സംസവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രഭാവര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. സാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉരു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.