X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അഭിനയിച്ച് ഓവറാക്കി! അഭിനയത്തില്‍ പരാജയപ്പെട്ട താരപുത്രന്മാർ

Author: Administrator | Updated: Monday, February 27, 2023, 08:36 PM [IST]

ഓഡീഷനില്‍ പങ്കെടുത്തും ചാന്‍സ് ചോദിച്ചും പൊരിവെയിലത്ത് സിനിമ മാത്രം സ്വപ്‌നം കണ്ടു നടക്കുന്ന സാധാരണക്കാരന് അന്നും ഇന്നും സിനിമയിലെത്താന്‍ പ്രതിന്ധികള്‍ ഏറെയാണ്. എന്നാല്‍ താരങ്ങളുടെ മക്കള്‍ക്ക് സിനിമ എന്നത് അവര്‍ ചെറുപ്പം മുതലേ കണ്ടു ശീലിച്ച ഒന്നുമാത്രമാണ്. അതുകൊണ്ടുതന്നെ സിനിമയിലേക്കുള്ള അവരുടെ വരവ് പലപ്പോഴും യാതൊരു പ്രതിസന്ധിയുമില്ലാതെയാണ്. അച്ഛന്‍ അല്ലെങ്കില്‍ അമ്മയുടെ സിനിമാസൗഹൃദങ്ങളിലൂടെ അവര്‍ സിനിമയിലെത്തുന്നു. എന്നാല്‍ ഇങ്ങനെ സിനിമയിലെത്തുന്ന താരങ്ങളുടെ മക്കളുടെ അഭിനയമോ ? അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ അഭിനയം വരെ നിര്‍ത്തിയവരാണ് ഇവരില്‍ പലരും. എന്നാല്‍ മോശമില്ലാത്ത അഭിനയം കാഴ്ചവെച്ചിട്ടും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയവരും ഇക്കൂട്ടത്തിലുണ്ട്.

Share:
cover image
നിരഞ്ജ് മണിയന്‍പിള്ള രാജു
1

2013ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്' എന്ന ചിത്രത്തിലൂടെയായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് 2017ല്‍ 'ബോബി' എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം നടത്തി. പിന്നീട് ഫൈനല്‍സ്, സൂത്രക്കാരന്‍, സകലകലാശാല തുടങ്ങി ആറോളം സിനിമകളില്‍ അഭിനയിച്ച നിരഞ്ജ് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. 2019ല്‍ പുറത്തിറങ്ങിയ ഫൈനല്‍സിലെ മാനുവല്‍ ആണ് നിരഞ്ജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഏക കഥാപാത്രം . കൂടുതല്‍ കാണാം


ഗോകുല്‍ സുരേഷ് ഗോപി
2

2016ലായിരുന്നു മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപിയുടെ സിനിമാ അരങ്ങേറ്റം. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഗോകുല്‍ പിന്നീട് ചെറുതും വലുതുമായി പത്തോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച പാപ്പനാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ഏക ചിത്രം. എന്നാല്‍ 2023ല്‍ കിംഗ് ഓഫ് കൊത്തയില്‍ പ്രധാന കഥാപാത്രമായി ഗോകുലും എത്തുന്നുന്നുണ്ട്. ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രം ഗോകുലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.   കൂടുതല്‍ കാണാം

പത്മരാജ് രതീഷ്
3

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടന്‍ രതീഷിന്റെ മകന്‍ പത്മരാജും മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കാവല്‍, കരിങ്കുന്നം സിക്‌സസ്, അച്ഛാ ദിന്‍ തുടങ്ങി സിനിമകളില്‍ മികച്ച പ്രകടനമായിരുന്നിട്ടും വേണ്ട വിധത്തില്‍ പത്മരാജ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടോ എന്നത് സംശയമാണ്. 2022ല്‍ പുറത്തിറങ്ങിയ ഹെവന്‍ ആണ് പത്മരാജിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം.   കൂടുതല്‍ കാണാം


ശ്രാവൺ മുകേഷ്
4

2018ല്‍ പുറത്തിറങ്ങിയ 'കല്യാണം' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവണ്‍ മുകേഷിന്റെ സിനിമാഅരങ്ങേറ്റം. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതോടെ മറ്റു അവസരങ്ങളൊന്നും ശ്രാവണിനെ തേടിയെത്തിയില്ല. എങ്കിലും ശ്രാവണിന്റെ മികച്ച കഥാപാത്രത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കൂടുതല്‍ കാണാം

ജുബില്‍ രാജന്‍ പി ദേവ്‌
5

മലയാളികളുടെ പ്രിയതാരം രാജന്‍ പി ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി ദേവും അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സിനിമയിലെത്തിയത്. മാഫി ഡോണ, ബിഗ് ബ്രദര്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങി നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അച്ഛനെപ്പോലെ തിളങ്ങാന്‍ ജുബിലിന് സാധിച്ചിട്ടില്ല.

കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+