>

  2020 ൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൾ

  പുലിമുരുകന്‌ ശേഷം മലയാള സിനിമ 100 കോടി ക്ലബില്‍ വീണ്ടും ഇടം നേടിയ വര്‍ഷമായിരുന്നു 2019 2019.അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസും,ബോക്‌സോഫീസില്‍ തരംഗം തീര്‍ത്തും ഉണ്ടയും പ്രേക്ഷകര്‍ ആകാംഷയോടെ കണ്ടുതീര്‍ത്ത ജല്ലിക്കെട്ടും 2019നെ സംഭവബഹുലമാക്കി. മലയാള സിനിമയെ സംബന്ധിച്ച് 2020ഉം സംഭവബഹുലമാകുവെന്നാണ് തോന്നുന്നത്.അത്രത്തോളം ചിത്രങ്ങളാണ് ഈ വര്‍ഷം പ്രേക്ഷകരെ കാത്തിരിക്കുന്നത്.അവയില്‍ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ...

  1. തല്ലുമാല

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  ടൊവീനോ തോമസ്,സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹ്‌സിന്‍ പരാരി ഒരുക്കുന്ന ചിത്രമാണ് തല്ലുമാല.ജിംഷി ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യം സംഗീതവും നിര്‍വ്വഹിക്കുന്നു.ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കന്നത്.

  2. മാലിക്ക്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  ടേക്ക്‌ ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്.ഫഹദ് ഫാസില്‍,ബിജു മേനോന്‍,വിനയ് ഫോര്‍ട്ട്,ദിലീഷ് പോത്തന്‍,അപ്പാനി ശരത്,ഇന്ദ്രന്‍സ്,നിമിഷ സജയന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.ഇവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.സുഷിന്‍ ശ്യാം സംഗീതവും സാന ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.സന്തോഷ് രാമനാണ് കലാസംവിധാനം.25 കോടി...

  3. ഹലാല്‍ ലവ് സ്‌റ്റോറി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy ,Drama

  റിലീസ് ചെയ്ത തിയ്യതി

  15 Oct 2020

  സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം  സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്‌റ്റോറി.ജോജു ജോര്‍ജ്ജ്,ഇന്ദ്രജിത്ത്,ഗ്രേസ് ആന്റ്ണി,ഷറഫൂദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X