X
ഹോം » താരങ്ങള്‍ » ലീല സന്തോഷ്
ലീല സന്തോഷ്

ലീല സന്തോഷ്

Director
ജീവചരിത്രം:  ആദിവാസി വിഭാഗത്തില്‍ നിന്നും ചലച്ചിത്ര സംവിധാനം രംഗത്ത് ചുവടുറപ്പിച്ച് ആദ്യ മലയാളി വനിത സംവിധായികയാണ് ലീല സന്തോഷ്. പരേതനായ ശ്രീധരന്‍ നായരുടെയും റാണിയുടെയും രണ്ടാമത്തെ മകളായി 1988 ഡിസംബര്‍ 18ന് ജനനം.വയനാട് ജില്ലയിലെ മാനന്തവാടിയാണ് സ്വദേശം. 1994ല്‍ സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ ജെ ബേബി സ്ഥാപിച്ച കനവ് എന്ന ബദല്‍ സ്‌ക്കൂളില്‍ ചേര്‍ന്നു.ഗുരുകുല സമ്പ്രദായത്തിലായിരുന്നു കനവിലെ പഠനരീതി. കളരിയും,കൃഷിയും, നൃത്തവും, സാഹിത്യ രചനയും, സിനിമയും നാടകവും അങ്ങനെ എല്ലാം ചേര്‍ന്നതായിരുന്നു അവിടുത്തെ പഠന രീതി.  2004ല്‍ കെ ജെ ബേബി 'ഗൂഡ' എന്ന ഗോത്രഭാഷയിലുള്ള സിനിമ നിര്‍മിച്ചു.ഋതുമതിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന ആചാരത്തെയാണ് ഡോക്യുമെന്ററി അവതരിപ്പിച്ചത്.ലീലയായിരുന്നു ചിത്രത്തിന്റെ സഹസംവിധായിക. തുടര്‍ന്ന് തിരുവനന്തപുരത്തും രാജസ്ഥാനിലും സിനിമ നിര്‍മാണവുമായി ബന്ധപെട്ട നിരവധി വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തു.അവിടെനിന്നും സംവിധാനം , സ്‌ക്രിപ്റ്റ്, സിനിമയുടെ മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവ പഠിച്ചു.   സുഹൃത്ത് സിജുവന്റെ 'നാളെ' എന്ന സിനിമയുടെ സഹസംവിധായികയായാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.2013ല്‍ ആദ്യ ഡോക്യുമെന്ററിയായ 'നിഴലുകള്‍ നഷ്ടപെട്ട ഗോത്രഭൂമി' സംവിധാനം ചെയ്തു.വയാനാട്ടിലെ ആദിവാസി വിഭാഗമായ പണിയ സമൂഹത്തിലെ അവിവാഹിതരായ അമ്മമാരുടെ ജീവിതവും പൈതൃക നഷ്ടവുമാണ് ഈ ഹ്രസ്വചിത്രം അവതരിപ്പിച്ചത്.പണിയ ഗോത്രക്കാരുടെ പ്രാദേശിക ഭാഷയിലാണ് ഇതിലെ സംഭാഷണങ്ങളും പാട്ടുകളും.   വിനായകനെ നായകനാക്കി ഒരുക്കിയ 'കരിന്തണ്ടന്‍' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്റെ കഥയാണ് ചിത്രം പറയുന്നത്.ചരിത്രം മറന്നുപോയ കരിന്തണ്ടനെന്നെ നായകനെ പുനരാവിഷ്‌കരിക്കുകയാണ് ചിത്രത്തിലൂടെ. വഞ്ചനയുടെയും പ്രണയത്തിന്റെയും പ്രതിഷേധത്തിന്റെയും  പ്രതികാരത്തിന്റെയും ചരിത്രാഖ്യാനം എന്ന ടാഗ് ലെനോടയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഗീതു മോഹന്‍ദാസ് ആണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.രാജീവ് രവി, ബി അജിത്ത് കുമാര്‍, മധു നീലകണ്ഠന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ഭര്‍ത്താവ് കളരി അദ്ധ്യാപകനായ സന്തോഷ്. സത്‌ലജ്, സാത്വിക,സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. 
കൂടുതൽ വായിക്കുക

ലീല സന്തോഷ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ലീല സന്തോഷ് 2022

ലീല സന്തോഷ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ലീല സന്തോഷ്

പേര് ലീല സന്തോഷ്
തൊഴില്‍
ജനിച്ച ദിവസം 18 Dec 1988
പ്രായം 38
ജനിച്ച സ്ഥലം Wayanad
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ലീല സന്തോഷ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+