»   » ലീലയെ കുറിച്ച് മോശം നിരൂപണം എഴുതിയ മനീഷ് നാരായണനോട് രഞ്ജിത്ത്, നന്നായിക്കൂടെ...

ലീലയെ കുറിച്ച് മോശം നിരൂപണം എഴുതിയ മനീഷ് നാരായണനോട് രഞ്ജിത്ത്, നന്നായിക്കൂടെ...

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയെ കുറിച്ച് നെഗറ്റീവ് നിരൂപണം എഴുതുന്നവരോട് പലതരത്തിലാണ് സംവിധായകര്‍ പ്രതികരിക്കുക. ജൂഡ് ആന്റണി ജോസഫിനെ പോലുള്ളവര്‍ ഫേസ്ബുക്കിലൂടെ നേരിട്ട് പുലഭ്യം പറയും. സത്യന്‍ അന്തിക്കാടിനെ പോലുള്ളവര്‍ താത്വകികമായി ഒരു അവലോകനം നടത്തി വളഞ്ഞ് ചുറ്റി കുറ്റം പറയും.

നിരൂപണം; ലീല ഒരു വേട്ടയാടലിന്റെ അനുഭവം


ഇതില്‍ ഏത് ഗണത്തിലാണ് രഞ്ജിത്ത്? ഒടുവില്‍ റിലീസ് ചെയ്ത തന്റെ ലീല എന്ന ചിത്രത്തെ കുറിച്ച് നെഗറ്റീവ് നിരൂപണം എഴുതിയ മനീഷ് നാരായണനെ രഞ്ജിത്ത് വിമര്‍ശിച്ചു എന്നതാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ സംസാര വിഷയം.


ranjith-facebook

ഭാര്യയ്‌ക്കൊപ്പം മനീഷ് നാരായണന്‍ നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ രഞ്ജിത്ത് 'നിനക്ക് മധുവിധുവിന്റെ ശീതളിമ... ഒരു സിനിമ ചെയ്തവര്‍ക്ക് പുലഭ്യത്തിന്റെ വേനല്‍ തീയും... ഇനിയെങ്കിലും നന്നായിക്കൂടെ എം നാരായണാ' എന്ന് ചോദിച്ചാണ് രഞ്ജിത്തിന്റെ കമന്റ്.


വിഷയം എന്തായാലും ഫേസ്ബുക്ക് ഏറ്റെടുത്തു. രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്ന എക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നിരിയ്ക്കുന്നത്. ഇത് രഞ്ജിത്തിന്റെ ഒറിജിനല്‍ എക്കൗണ്ടാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ പരിശോധിയ്ക്കുന്നത്‌.

English summary
Social media celebrate Ranjith comment on Leela review.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam