»   » ആണ്‍മേല്‍ക്കോയ്മ വിമര്‍ശിക്കപ്പെടണം, രഞ്ജിത്തിന്‍റെ ചില നിലപാടുകളോട് വിയോജിപ്പ്,ഉണ്ണി ആര്‍ പറയുന്നത്

ആണ്‍മേല്‍ക്കോയ്മ വിമര്‍ശിക്കപ്പെടണം, രഞ്ജിത്തിന്‍റെ ചില നിലപാടുകളോട് വിയോജിപ്പ്,ഉണ്ണി ആര്‍ പറയുന്നത്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പ്രധാന സംവിധായകരിലൊരാളായ രഞ്ജിത്തിന്റെ ചില നിലപാടുകളോട് യോജിപ്പുണ്ടെന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ഉണ്ണി ആര്‍. രഞ്ജിത് സിനിമകളില്‍ ആണ്‍മേല്‍ക്കോയ്മയുണ്ടെങ്കില്‍ അവ വിമര്‍ശിക്കപ്പെടേണ്ടതാണ്. ലീലയിലൂടെയാണ് ഉണ്ണി ആറും രഞ്ജിത്തും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. സിനിമയെക്കാളുപരി കഥയോട് തന്നെയാണ് തനിക്ക് ഏറെ ഇഷ്ടം. ആ സിനിമയെ മുന്‍വിധിയോടെ സമീപിക്കേണ്ട കാര്യമില്ലെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

രാവണപ്രഭവിനെ കുട്ടിയപ്പനാക്കി എന്ന വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ താനാളല്ല. സംവിധായകനാണ് അതിനുള്ള മറുപടി നല്‍കേണ്ടത്. തന്റെ സിനിമകളെ വിമര്‍ശിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് രഞ്ജിത് തന്നെയാണ് തീരുമാനിക്കേണ്ടതെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി. പച്ചക്കുതിരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാവും

വിമര്‍ശനങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിനിടയില്‍ തരം താഴ്ന്ന പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായിത്തീരും. പൊതുജനം അത്തരക്കാരെ സംസ്‌കാരശൂന്യരായി വിലയിരുത്തും.

നടിക്ക് നേരെയുള്ള ആക്രണം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടോ??

കൊച്ചിയില്‍ പ്രമുഖ സിനിമാതാരം അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അത് വലിയ ചര്‍ച്ചയ്ക്കാനും ഇവിടെ ആളുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തില്‍ മുന്നാക്കമല്ലാത്ത, പ്രമുഖരല്ലാത്ത ഒരാള്‍ക്കു നേരെയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നതെങ്കില്‍ അത് ഇത്ര വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിക്കുമോയെന്ന കാര്യവും പരിശോധിക്കേണ്ടിയിരിക്കുന്നു.

തിരുത്തലുകള്‍ ആവശ്യമാണെന്ന തോന്നല്‍

സ്ത്രീ വിരുദ്ധതയെ മഹത്വവല്‍ക്കരിക്കപ്പെടുന്ന സമീപനത്തില്‍ നിന്നും മലയാള സിനിമയ്ക്ക് മാറ്റം ആവശ്യമാണെന്ന തോന്നലിലാണ് യുവതാരം പൃഥ്വിരാജ് അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചതിന്റെ പിന്നിലെ കാരണമെന്നും ഉണ്ണി ആര്‍ പറഞ്ഞു.

സിനിമയെക്കാളും ഇഷ്ടം കഥയോടു തന്നെ

ലീല എന്ന സിനിമയെക്കാളും കൂടുതല്‍ ഇഷ്ടം ആ കഥയോടു തന്നെയാണ്. സംവിധായകന്‍റെ രഞ്ജിത്തിന്‍റെ ചില നിലപാടുകളോട് തനിക്ക് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ മുന്‍വിധികളുമില്ലാതെ സമീപിക്കേണ്ട ചിത്രമാണ് ലീല.

രാവണപ്രഭുവിനെ കുട്ടിയപ്പനാക്കി വിമര്‍ശനത്തെക്കുറിച്ച്

രാവണപ്രഭുവിനെ ഉണ്ണി ആറിന്‍റെ കുട്ടിയപ്പനാക്കി അവതരിപ്പിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് പ്രധാനമായും ലീലയ്ക്ക് നേരെ ഉയര്‍ന്നുവന്നത്. ആ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ താനാളല്ലെന്നും സംവിധായകനാണ് അതിന് ഉത്തരം നല്‍കേണ്ടതെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി.

English summary
Scrpt writer Unni R talking about Leela and criticism against Renjith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam