»   » 2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

2016 എന്ന വര്‍ഷം പാതി പിന്നിട്ടു കഴിഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് നല്ല കുറേ ചിത്രങ്ങള്‍ റിലീസ് ചെയ്തു. അന്യഭാഷ ചിത്രങ്ങള്‍ക്കിടയിലും മലയാള സിനിമയ്ക്ക് നല്ല പേരും സ്വീകരണവും ലഭിച്ചുകൊണ്ടിരിയ്ക്കുന്ന സമയമാണിത്.

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

പ്രതീക്ഷയോടെയാണ് 2016 തുടങ്ങിയത്. എന്നാല്‍ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ പല ചിത്രങ്ങള്‍ക്കും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പ്രതീക്ഷ തെറ്റിച്ച ചില ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

ഹാട്രിക് വിജയം നേടിക്കൊണ്ടാണ് പൃഥ്വി 2016 ലേക്ക് കടന്നത്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ പൃഥ്വിയുടെ അടുത്ത ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. എന്നാല്‍ ജിജോ ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന് പൃഥ്വിയുടെ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞില്ല

2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

വളരെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് രഞ്ജിത്തിന്റെ ലീല. ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥ വായിച്ചവര്‍ക്കെല്ലാം ഇത് സിനിമ ആയാല്‍ എങ്ങനെ ഇരിയ്ക്കും എന്നറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ആയപ്പോള്‍ ഇത് വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് ഭൂരിഭാഗവും പറഞ്ഞത്. എല്ലാതരം പ്രേക്ഷകരെയും സംതൃപ്തി പെടുത്താല്‍ ലീലയ്ക്ക് സാധിച്ചില്ല

2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

പേര് പോലെ തന്നെ എല്ലാം തെറ്റിപ്പോയി ഈ സിനിമയ്ക്കും. റിലീസിന് മുമ്പ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ചിത്രത്തിലെ പാട്ടുകളും ശ്യാമിലിയുടെ തിരിച്ചുവരവുമാണ് കാരണം. പക്ഷെ ആ പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല

2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

പൃഥ്വിയുടെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് തന്നെ തുടക്കം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. സുജിത്ത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തത്. നല്ലൊരു പ്രണയ ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. പക്ഷെ അതിന് വിപരീതമായിരുന്നു ചിത്രം

2016 ഇതുവരെ; പ്രതീക്ഷകള്‍ തെറ്റി, ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍

ബോബി സഞ്ജയ് ടീമിനൊപ്പം റോഷന്‍ അന്‍ഡ്രൂസ് വീണ്ടും കൈ കോര്‍ക്കുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ചയോളം സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളും വന്നു തുടങ്ങി. പക്ഷെ ബോക്‌സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

English summary
We are half way down the year of 2016 and the year so far has been quite an eventful one for Malayalam cinema with good number of films faring well at the box-office. But, as usual there were some Malayalam movies that came in with great hype but couldn't meet the expectations of the viewers. Take a look.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam