»   » പൈറസി പ്രശ്‌നം ഇല്ലായിരുന്നെങ്കില്‍ പ്രേമം 100 കോടി നേടുമായിരുന്നോ, വ്യാജനെ നേരിട്ട മലയാള സിനിമകള്‍

പൈറസി പ്രശ്‌നം ഇല്ലായിരുന്നെങ്കില്‍ പ്രേമം 100 കോടി നേടുമായിരുന്നോ, വ്യാജനെ നേരിട്ട മലയാള സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പൈറസി പ്രശ്‌നം. സിനിമ വിജയകരമായി ഓടുമ്പോള്‍ അതിന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലീക്കാകുന്നത് സിനിമാ വ്യവസായത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സമീപകാലത്ത് പൈറസി പ്രശ്‌നം കൊണ്ട് ഏറ്റവും കൂടുതല്‍ തിരിച്ചടി കിട്ടിയ ചിത്രമാണ് പ്രേമം.

പുലിമുരുകന്‍ പോലൊരു സ്വപ്‌നം ഞാനും കണ്ടിരുന്നു, പക്ഷേ കാശ് മാത്രം പോരാ തന്റേടവും വേണമെന്ന് വിനയന്‍


പ്രേമത്തിന് മാത്രമല്ല, ഇപ്പോള്‍ നൂറ് കോടി പിന്നിട്ട മോഹന്‍ലാലിന്റെ പുലിമുരുകന് പോലും പൈറസി പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നോക്കാം മലയാളത്തില്‍ പൈറസി പ്രശ്‌നത്തെ അഭിമുഖീകരിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന്...


പുലിമുരുകന്‍

നവംബര്‍ നാലിനാണ് പുലിമുരുകന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന വാര്‍ത്ത വന്നത്. ഉടന്‍ തന്നെ ടീം കേരള പൊലീസ് സൈബര്‍ റൂമില്‍ പരാതി നല്‍കുകയും ലീക്കായ ലിങ്ക് നീക്കം ചെയ്യുകയും ചെയ്തു. പെട്ടന്ന് നടപടി സ്വീകരിച്ചത് കൊണ്ട് പുലിമുരുകന്റെ സാമ്പത്തിക നേട്ടത്തെ പൈറസി ബാധിച്ചില്ല.


പ്രേമം

റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ പ്രേമത്തിന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണാന്‍ തിയേറ്ററിലെത്തുമ്പോഴാണ് സെന്‍സര്‍ബോര്‍ഡിന്റെ വാട്ടര്‍മാര്‍ക്കോടെ പ്രേമത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയത്. വ്യജ പതിപ്പ് ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ വലിയൊരു സാമ്പത്തിക നേട്ടം പ്രേമത്തിന് ഉണ്ടാകുമായിരുന്നു.


ചാര്‍ലി

2015 ല്‍ ബോക്‌സോഫീസില്‍ ഗംഭീര തുടക്കം ലഭിച്ച ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി. എന്നാല്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരവെ ചിത്രത്തിന്റെ വ്യാജ സിഡികള്‍ വിപണിയില്‍ ഇറങ്ങി.


കമ്മട്ടിപ്പാടം

രാജീവ് രവിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രമാണ് കമ്മട്ടിപ്പാടം. മികച്ച പ്രതികരണങ്ങള്‍ നേടി സിനിമ മുന്നേറവെയാണ് ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് ചില ഫേസ്ബുക്ക് പേജുകളില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ടീം പ്രസ്തുതവിഷയത്തില്‍ പരാതി നല്‍കി മേല്‍ നടപടി സ്വീകരിച്ചു.


കലി

ദുല്‍ഖര്‍ സല്‍മാന്റെ കലിയും പൈറസി പ്രശ്‌നത്തെ നേരിട്ടു. റിലീസ് ചെയ്യുന്നതിന്റെ ഒരാഴ്ച മുമ്പാണ് കലിയുടെ ഡിവിഡി പുറത്തിറങ്ങിയത്. പ്രിവ്യു വാട്ടര്‍ മാര്‍ക്കോടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായത്.


ലീല

തിയേറ്റര്‍ റിലീസിനൊപ്പം, ഔദ്യോഗികമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ലീല. എന്നാല്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി.പ്രേമത്തിലെ ഫോട്ടോസിനായി

English summary
Piracy is one of the grevious issues that the Malayalam film industry has been facing, for a long time. The damage that piracy causes in a small industry like Mollywood is huge.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam