X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അവസരം കിട്ടാത്തതോ അതോ കൂടുതല്‍ കാശ് മോഹിച്ചോ? ഈ മലയാളി നടിമാർ തമിഴിലേക്ക് ചേക്കറിയത് എന്തുകൊണ്ട് ?

Author Administrator | Published: Friday, May 5, 2023, 01:55 PM [IST]

ബാലതാരമായി മലയാള സിനിമയിലെത്തിയ കീര്‍ത്തി സുരേഷ് ഇന്ന് തമിഴിലെ തിരക്കുള്ള നടിമാരിലൊരാളാണ്. വിജയിക്കും സൂര്യക്കും ഒപ്പം നായികയായി തന്റെ കരിയര്‍ ഉയരങ്ങളിലേക്ക് പോവുമ്പോഴും മലയാളത്തില്‍ കീര്‍ത്തിക്ക് ഇന്നും ഒരു സൂപ്പര്‍ഹിറ്റ് ചിത്രമില്ല എന്നതാണ് സത്യം. അച്ഛനും അമ്മയും മലയാള സിനിമയിലെ പ്രശസ്തരായിട്ടും കീര്‍ത്തിയെ ഹൃദയത്തോട് ചേര്‍ത്ത് വച്ചത് തമിഴ് പ്രേക്ഷകരാണ്. ഇടയ്ക്ക് മലയാള സിനിമയില്‍ അഭിനയിച്ചെങ്കിലും വീണ്ടും കീര്‍ത്തി തമിഴിലേക്ക് തന്നെ ചേക്കേറുകയായിരുന്നു. കീര്‍ത്തി സുരേഷിനെപ്പോലെ മലയാളി നടിയായിട്ടും തമിഴില്‍ വിജയക്കൊടി പാറിച്ച പ്രമുഖ നടിമാരിതാ.


cover image
കീര്‍ത്തി സുരേഷ്
1

ബാലതാരമായി മലയാള സിനിമയിലെത്തിയ കീര്‍ത്തി സുരേഷ് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. പിന്നാലെ ദിലീപ് ചിത്രം റിംഗ് മാസ്റ്ററിലും നായികയായി അഭിനയിച്ചു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. തുടര്‍ന്നായിരുന്നു കീര്‍ത്തി തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീടങ്ങോട്ട് 2015 മുതല്‍ തമിഴിലെ മുന്‍നിര നായികമാരിലൊരാളായി കീര്‍ത്തി മാറുകയായിരുന്നു. അച്ഛനും അമ്മയും മലയാള സിനിമയിലെ പ്രശസ്തരായിട്ടും മകള്‍ക്ക് മലയാള സിനിമയില്‍ ഇപ്പോഴും തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല.  

മാളവിക മോഹനന്‍
2

പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലെത്തിയ താരമാണ് മാളവിക മോഹനന്‍. പിന്നീട് നിര്‍ണായകം എന്ന ചിത്രത്തിലും അഭിനയിച്ചെങ്കിലും ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. പിന്നീടായിരുന്നു മാളവിക മറ്റു ഭാഷകളിലേക്ക് ചേക്കേറിയത്. നിലവില്‍ തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് മാളവിക സജീവം. അടുത്തിടെ ക്രിസ്റ്റി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

അസിൻ
3

ഒരുകാലത്ത് തമിഴിലെ മുന്‍നിര നായികമാരിലൊരാളായി തിളങ്ങിയ താരമാണ് അസിന്‍. മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അസിന് ഭാഗ്യം കൊണ്ടുവന്നത് തമിഴ് സിനിമയായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയായിരുന്നു അസിന്റെ ആദ്യ മലയാള ചിത്രം. എന്നാല്‍ ആദ്യ ചിത്രത്തിന് ശേഷം മറ്റു ഭാഷകളില്‍ സജീവമാകുകയായിരുന്നു താരം. പിന്നാലെ തമിഴിലും തെലുങ്കിലും തിളങ്ങിയ അസിന്‍ കരിയറില്‍ മികച്ച സിനിമകളുമായി മുമ്പോട്ട് പോവുന്നതിനിടയിലായിരുന്നു വിവാഹം കഴിക്കുന്നതും അഭിനയം തന്നെ നിര്‍ത്തിയതും.  

നയന്‍താര
4

മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി ഇന്ന് തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് നയന്‍താര. 2003ല്‍ പുറത്തിറങ്ങിയ മനസിനക്കരെയായിരുന്നു നയന്‍താരയുടെ ആദ്യ മലയാള സിനിമ. പിന്നാലെ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ മലയാള ചിത്രങ്ങളിലും നയന്‍സ് അഭിനയിച്ചിരുന്നു. എന്നാല്‍ 2005ല്‍ അയ്യ എന്ന സിനിമയിലൂടെ നയന്‍സ് തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ തമിഴിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം നയന്‍സ് നായികയായി തിളങ്ങുകയായിരുന്നു. ഇന്ന് തമിഴില്‍ നയന്‍താരയ്ക്ക് പകരം വെക്കാന്‍ മറ്റൊരു നടിയില്ല എന്നതാണ് സത്യം.  

ലക്ഷ്മി മേനോൻ
5

മലയാളി നടിയായിട്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ലക്ഷ്മി മേനോന് ഇതുവരെ സാധിച്ചിട്ടില്ല. രഘുവിന്റെ സ്വന്തം റസിയയിലൂടെ കരിയര്‍ ആരംഭിച്ച ലക്ഷ്മി വളരെ പെട്ടെന്നു തന്നെ തമിഴ് സിനിമില്‍ സജീവമാകുകയായിരുന്നു. പിന്നീട് എന്റെ, അവതാരം തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.  

കാര്‍ത്തിക നായര്‍ (മലയാളം)
6

തെലുങ്ക് ചിത്രം ജോഷിലൂടെയായിരുന്നു കാര്‍ത്തിക നായരുടെ കരിയര്‍ ആരംഭിക്കുന്നത്. ഈ ചിത്രത്തിനുശേഷം അഭിനയിച്ച തമിഴ് ചിത്രം കോയിലൂടെയായിരുന്നു കാര്‍ത്തിക ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ മകരമഞ്ഞിലൂടെ മലയാള സിനിമയില്‍ അഭിനയിച്ചെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതോട വീണ്ടും കാര്‍ത്തിക തമിഴ് സിനിമയില്‍ തന്നെ സജീവമാകുകയായിരുന്നു.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+