പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, കലാഭവൻ മണി,എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കാർത്തിക സുരേഷ്‌കുമാർ, രേവതി സുരേഷ്‌കുമാർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്.
ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്. 1995 ഇൽ പുറത്തിറങ്ങിയ ' ഫ്രഞ്ച് കിസ്സ് ' എന്ന ചലച്ചിത്രത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ബിയാർ പ്രസാദ്, രാജീവ് ആലുങ്കൽ, നാദിർഷാ ഏന്നിവർ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.
** Note :
കുറിപ്പ്: വെട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.