കങ്കണ റണാവത്ത് നായികയായി എത്തിയ ക്വീന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് സം സം.നീലകണ്ഠ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായികയായി എത്തുന്നത്.സമ നസ്രീന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.ഹിന്ദിയില്‍ രാജുകുമാര്‍ റാവു ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി വെയ്ന്‍ ആണ്.തമിഴ്,തെലുങ്ക്,കന്നട റീമേക്കുകളും ചിത്രത്തിന്റേതായി ഒരുങ്ങുന്നുണ്ട്.
പ്രതിശ്രുത വരന്‍ പിന്‍മാറിയതോടെ വിവാഹം മുടങ്ങിയ പെണ്‍കുട്ടി ഹണിമൂണ്‍ യാത്രക്കായി കിട്ടിയ ടിക്കറ്റുമായി പാരീസിലേക്ക് പോവുന്നതും അവിടെവച്ചുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ക്യൂന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിലെ കങ്കണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നാലു ഭാഷകളിലായി ഇറങ്ങുന്ന സിനിമകള്‍ക്ക് ഒരേ കഥാതന്തുവാണെങ്കിലും നാലു നാലു സിനിമകളാണ്.
** Note :
കുറിപ്പ്: സം സം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.