twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജ്യോതിക മലയാളത്തില്‍; ജയറാം നായകന്‍

    By Staff
    |

    ജ്യോതിക മലയാളത്തില്‍; ജയറാം നായകന്‍
    നവംബര്‍ 29, 2002

    ടി. കെ. രാജീവ്കുമാറിന്റെ സീതാകല്യാണം എന്ന ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ നായിക ജ്യോതിക മലയാളത്തിലെത്തുന്നു. ജയറാമിന്റെ നായികയായാണ് ജ്യോതിക ചിത്രത്തില്‍ അഭിനയിക്കുന്നത്.

    പ്രിയദര്‍ശന്റെ രാക്കിളിപ്പാട്ട് ആണ് ജ്യോതികയുടെ ആദ്യമലയാളചിത്രമെങ്കിലും അത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഫലത്തില്‍ സീതാകല്യാണം ജ്യോതികയുടെ ആദ്യമലയാള ചിത്രമാവുകയാണ്.

    കേരളത്തില്‍ സ്ഥിരതാമസമാക്കിയ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഏഴ് ദിവസത്തെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനായി പലരുമെത്തിച്ചേരുന്നു. ഇവര്‍ക്കിടയിലുണ്ടാവുന്ന സംഭവങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

    ശേഷത്തിന് ശേഷം ജയറാം ടി. കെ. രാജീവ്കുമാറിന്റെ ചിത്രത്തില്‍ വീണ്ടും നായകനായി പ്രത്യക്ഷപ്പെടുകയാണ്. ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ മറ്റൊരു നായിക. ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    ലോകസുന്ദരി മത്സരം പശ്ചാത്തലമാക്കി ഒരുക്കുന്ന സുന്ദരിയുടെ ചിത്രീകരണം ചില കാരണങ്ങളാല്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് രാജീവ്കുമാര്‍ സീതാകല്യാണത്തിന്റെ ജോലികള്‍ തുടങ്ങിയത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജീവ്കുമാര്‍ തന്നെ.

    തമിഴ് നടി മനോരമ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജഗദീഷ്, സിദ്ദിക്ക്, നെടുമുടി വേണു, ബൈജു, നന്ദു, പൂജപ്പുര രവി, എസ്. വി. ശേഖര്‍, കൈലാസ് നാഥ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ഛായാഗ്രണം രാജീവ് രവി. ഏഷ്യാനെറ്റിന്റെ പ്രഭാത പരിപാടിയായ സുപ്രഭാതത്തില്‍ അവതാരകനായി എത്തുന്ന ബി. ആര്‍. പ്രസാദിന്റെ വരികള്‍ക്ക് ശ്രീനിവാസന്‍ സംഗീതം പകരുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനകാ സുരേഷാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X