'ഭ്രമ'ത്തിൽ അമ്മ എങ്ങനെ എത്തിപ്പെട്ടു, സംശയം തീരാതെ കീർത്തി സുരേഷ്

അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നാലെ സിനിമയിലേത്തിയ നടിയാണ് കീർത്തി സുരേഷ്. ബാലതാരമായി കുബേരൻ പോലുള്ള സിനിമകളിൽ കീർത്തി കുട്ടിക്കാലത്ത് അഭിനയിച്ചിരുന്നു. പിന്നീട് പഠനവും മറ്റ് തിരക്കുകളുമായി കീർത്തി സിനിമയിൽ നിന്നും മാറി നിന്നു. പിന്നീട് പ്രിയദർശനാണ് കീർത്തിയെ നായികയായി സിനിമയിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

 Menaka Suresh, movie Bhramam, Keerthi Suresh, actress keerthi suresh, Menaka Suresh photos, നടി മേനക സുരേഷ് മകൾ, മേനക സുരേഷ് ഫോട്ടോകൾ, കീർത്തി സുരേഷ് വാർത്തകൾ, കീർത്തി സുരേഷ് ഫോട്ടോകൾ

മോഹൻലാൽ കേന്ദ്രകഥാപാത്രമായ ​ഗീതാഞ്ജലി എന്ന സിനിമയിൽ ഡബിൾ റോളിൽ കീർത്തി അഭിനയിച്ചു. സിനിമ വേണ്ടത്ര വിജയം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ കീർത്തിയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് മലയാള ചിത്രം റിങ് മാസ്റ്ററിൽ ദിലീപിന്റെ നായികയായി കീർത്തി വീണ്ടും അഭിനയിച്ചു. ശേഷം തമിഴിൽ രജനി മുരു​ഗൻ, റെമോ തുടങ്ങിയ സിനിമകളിൽ നായികയായി കീർത്തി പ്രത്യക്ഷപ്പെട്ടതോടെ പിന്നീട് തെന്നിന്ത്യയിലെ ശ്രദ്ധിക്കപ്പടുന്ന അഭിനേത്രിയായി കീർത്തി മാറി. മഹാനടി എന്ന സിനിമയാണ് കീർത്തിയുടെ ഭാ​ഗ്യ ചിത്രം.

Also Read: 'ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ പ്രത്യയശാസ്ത്രം', ‌‌മകൾക്കായി ​ഗീതു മോഹൻദാസ് എഴുതിയ വരികൾ വൈറൽ

അസാമാന്യ പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിക്കാനും തന്റെ സിനിമകളുടെ ആരാധകരായി മാറ്റാനും കീർത്തി മഹാനടി എന്ന സിനിമയിലൂടെ സാധിച്ചു. നടി സാവിത്രിയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. ദുൽഖർ സൽമാൻ അടക്കമുള്ള മുൻനിര താരങ്ങൾ കീർത്തിക്കൊപ്പം ചിത്രത്തിൽ അഭിനയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുകയും ചെയ്തിരുന്നു.

 Menaka Suresh, movie Bhramam, Keerthi Suresh, actress keerthi suresh, Menaka Suresh photos, നടി മേനക സുരേഷ് മകൾ, മേനക സുരേഷ് ഫോട്ടോകൾ, കീർത്തി സുരേഷ് വാർത്തകൾ, കീർത്തി സുരേഷ് ഫോട്ടോകൾ

മഹാനടിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തിയെ തേടി എത്തിയിരുന്നു. ഒരുകാലത്ത് മലയാള സിനിമ അടക്കിഭരിച്ചിരുന്ന നായികമാരിൽ ഒരാളായിരുന്നു മേനക. അന്ന് മേനക ഇരുന്നിരുന്ന സ്ഥാനത്തേക്ക് കീർത്തിയും വളരുകയാണ്. മകൾ അഭിനയം ആരംഭിച്ചതോടെ മേനക സിനിമയിൽ സജീവമല്ല. മകൾക്ക് പിന്തുണ നൽകി പിന്നണിയിലാണ് താരം.

Also Read: ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്, ആരുടെയും ഔദാര്യത്തിലല്ല; നടൻ രാഘവൻ

അമ്മയെ കുറിച്ച് കീർത്തി സുരേഷ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചിരിന്നു. രസകരമായ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണിപ്പോൾ. പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ച ഭ്രമത്തിന്റെ ചിത്രത്തിന്റെ ടീസറില്‍ അമ്മ മേനക സുരേഷിന്റെ ഫോട്ടോയും പ്രത്യക്ഷപ്പെടുന്നതിന്റെ രസകരമായ ഫോട്ടോയും കീർത്തി പങ്കുവെച്ചിട്ടുണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ നോക്കുന്ന ഒരു ചിത്രം ആണ് താരം പങ്കുവച്ചത്.

ഭ്രമം സിനിമയുടെ ഭാ​ഗമല്ലാത്ത മേനകയുടെ ചിത്രം ഭ്രമത്തിന്റെ ടീസറിൽ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള ആശ്ചര്യമാണ് കീർത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. അമ്മ എങ്ങനെയാണ് ഭ്രമത്തിന്റെ ലോകത്ത് എത്തിയത് എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മേനക സുരേഷ് ഭ്രമത്തിൽ അഭിനയിച്ചിട്ടില്ല. കീർത്തിയുടെ ഇൻസ്റ്റ​ഗ്രാമം പോസ്റ്റ് വൈറലായതോടെ മേനക സുരേഷും ഭ്രമത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Also Read: അവൾ പിണക്കത്തിലായിരുന്നു, ഈ കണ്ടുമുട്ടൽ രണ്ട് വർഷങ്ങൾ ശേഷം, പേർളിയെ കുറിച്ച് ​ജിപി

ആയുഷ്മാൻ ഖുറാന നായകനായി അഭിനയിച്ച ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപാത്രത്തെ മലയാളത്തിൽ പൃഥ്വിരാജാണ് അവതരിപ്പിക്കുന്നത്. രവി.കെ.ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. ചിത്രം ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. ചിത്രത്തിൽ മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

 Menaka Suresh, movie Bhramam, Keerthi Suresh, actress keerthi suresh, Menaka Suresh photos, നടി മേനക സുരേഷ് മകൾ, മേനക സുരേഷ് ഫോട്ടോകൾ, കീർത്തി സുരേഷ് വാർത്തകൾ, കീർത്തി സുരേഷ് ഫോട്ടോകൾ

ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അന്ധാദുന്നിന്റെ തെലുങ്ക് റീമേക്ക് മസ്റ്റീരിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിൻ, തമന്ന, നഭ എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ. തിരക്കഥ, സംഭാഷണം എന്നിവ ശരത് ബാലനാണ് ഒരുക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ബാദുഷ എൻ.എം ആണ്. ജേക്സ് ബിജോയ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇനി വരാനുള്ള കീർത്തി സുരേഷിന്റെ മലയാളം സിനിമ. മണിരത്നം സിനിമ പൊന്നിയൻ സെൽവനിലും കീർത്തി സുരേഷ് ഭാ​ഗമായിട്ടുണ്ട്.

Recommended Video

Trolls on Mammootty's bilal character dialogue

Also Read: 'സർ' എന്ന് വിളിക്കാത്തതിന്റെ പേരിൽ ബച്ചൻ, ഖാദർ ഖാനെ സിനിമകളിൽ നിന്നും ഒഴിവാക്കി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X