For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എഫ്എമ്മിൽ ഇരുന്ന് തള്ളിയാൽ ആര്‍ജെ ഡിഗ്രി കിട്ടുമോ?' കളിയാക്കിയവർക്ക് മറുപടിയുമായി ബി​ഗ് ബോസ് താരം

  |

  ആർജെയും ബി​ഗ് ബോസ് സീസൺ 2 മത്സരാർഥിയുമായിരുന്ന ആർജെ സൂരജ് മലയാളിക്ക് സുപരിചിതനാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ബി​ഗ് ബോസ് വീട്ടിലേക്ക് ആർജെ സൂരജ് എത്തിയത്. ഒരു മാസത്തോളം സൂരജ് വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് ഒപ്പം പിടിച്ചുനിന്നു. പ്രേക്ഷക പ്രീതിയും വോട്ടും നേടാൻ കഴിയാതിരുന്നതിനാൽ പുറത്താവുകയായിരുന്നു. എല്ലാ സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായ പ്രകടനം നടത്താറുണ്ടായിരുന്ന വ്യക്തിയായിരുന്നു സൂരജ്.

  Bigg Boss fame RJ Sooraj, RJ Sooraj, RJ Sooraj viral reply, RJ Sooraj facebook, ബി​ഗ് ബോസ് താരം ആർ ജെ സൂരജ്, ബി​ഗ് ബോസ് ഫെയിം ആർ ജെ സൂരജ്, ആർ ജെ സൂരജ്

  അതുകൊണ്ട് തന്നെ സൂരജ് വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമായിരുന്നു. എന്നാൽ ഒരു ബീൻബാ​ഗിൽ ഒതുങ്ങികൂടുക മാത്രമായിരുന്നു സൂരജ് ചെയ്തത്. ​ഗെയിമുകളിലൊന്നും കാര്യമായ സംഭാവനകൾ നടത്താനോ ശോഭിക്കാനോ സൂരജിന് കഴിഞ്ഞിരുന്നില്ല. ബി​ഗ് ബോസ് കളികൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ പഴയ ആവേശത്തോടെ സൂരജ് സോഷ്യൽമീഡിയകളിൽ വീണ്ടും സജീവമായി.

  Also read: അഞ്ജുവിനെ തിരികെ കൊണ്ട് വരണമെന്ന് ശിവനോട് ബാലനും ദേവിയും,ശിവാഞ്ജലി പ്രശ്നത്തിന് ഉടൻ പരിഹാരം

  കണ്ണൂർ ബെസ്റ്റ് എഫ് എം റേഡിയോ ജോക്കിയായിരുന്നു കരിയറിന്റെ തുടക്കത്തിൽ സൂരജ്. പിന്നീട് കണ്ണൂർ റേഡിയോ മാംഗോയിലും പ്രവർത്തിച്ചു. ഖത്തർ റേഡിയോ മലയാളം എഫ് എമ്മിലെ ആർ ജെയുമാണ് സൂരജ്. ഇപ്പോൾ ആർജെ സൂരജ് എന്ന പേരിനെ കളിയാക്കിയിട്ട കമൻ്റിന് എതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം. 'ആർജെ എന്നത് 'വാ' കൊണ്ട് എഫ്.എമ്മിൽ ഇരുന്ന് തള്ളുമ്പോൾ കിട്ടുന്ന ഡി​ഗ്രിയാണോ..?' എന്നൊക്കെയായിരുന്നു കളിയാക്കലുകൾ.

  Also read: അശ്ലീല കമന്റ് അയച്ചയാൾക്ക് 'സ്ക്രീൻഷോട്ട്' പരസ്യപ്പെടുത്തികൊണ്ട് അർച്ചന കവിയുടെ മറുപടി

  സോഷ്യൽമീഡിയ വഴി പരിഹാസവുമായി വരുന്ന എല്ലാവർക്കും കൃത്യമായി മറുപടി നൽകാറുള്ള സൂരജ് പേരിനെ വിമർശിച്ച് കമന്റിട്ടവർക്കും കുറിക്കുകൊള്ളുന്ന മറുപടി നൽകിയിട്ടുണ്ട്. 'ആർജെ പേരിന്റെ വാലായി കൊണ്ട് നടക്കുന്നത് എന്തിന്, സർ നെയിം വല്ലതുമാണോ..ആർജെ' എന്നിങ്ങനെയെല്ലാം പരിഹാസരൂപേണ കുറിച്ചിരുന്നു.

  ഇതിനെല്ലാം മറുപടിയായി ആർജെ സൂരജ് കുറിച്ചത് ഇങ്ങനെയാണ്...'തള്ളികിട്ടിയതും പലതവണ റിക്വസ്റ്റ്‌ ചെയ്ത്‌ കണ്ണൂർ ബെസ്റ്റ്‌ എഫ്.എമ്മിൽ ഒരു ഇന്‍റർവ്വ്യു സെറ്റായി അവിടെ ആദ്യമായി ജോലിക്ക്‌ കയറിയതും അവിടെ നിന്ന് ട്രൈ ചെയ്ത്‌ ഇന്‍റർവ്വ്യൂകളിലൂടെ പലരോട്‌ കോമ്പീറ്റ്‌ ചെയ്ത്‌ റേഡിയോ മാംഗോയിൽ ജോലിക്ക്‌ കയറിയതും ഖത്തറിൽ മലയാളം 98.6 എഫ്.എമ്മിൽ ജോയിൻ ചെയ്തതും ഉൾപ്പെടെ മൂന്ന് റേഡിയോകളിൽ ഈവനിംഗ്‌ പ്രൈം ടൈം ഷോ 6 വർഷമായി ചെയ്തിട്ടും ചേട്ടന്‌ ഞാൻ പേരിനൊപ്പം ആര്‍ജെ എന്ന് ചേർക്കുന്നത്‌ കാണുമ്പൊ വേണ്ടാത്തിടത്ത്‌ ചൊറിയുന്നെങ്കിൽ ചേട്ടന്‍റെ സമാധാനത്തിന്‌ ഞാൻ ഒരു സൊലൂഷൻ തരാം ആര്‍ജെ എന്നത്‌ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും പേരാണ്‌. രാധാമണി ജനാർദ്ദനൻ മകൻ സൂരജ്‌. അവരുടെ പേര്‌ എന്‍റെ പേരിന്‍റെ കൂടെ ചേർക്കുന്നതിൽ സാറിന്‌ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കരുതുന്നു...' എന്നായിരുന്നു.

  Also read: ഞാനൊരുപാട് മാറി പോയെന്ന് പറയുന്നു; എന്നെ മോശം പറഞ്ഞ് സന്തോഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടേന്ന് അമൃത സുരേഷ്

  താരത്തിന്റെ പേരിനെ വിമർശിച്ചയാൾക്കെതിരെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ആർജെ ആകാൻ ഒരു കഴിവുവേണമെന്നും അതില്ലാതെ കണ്ണ് കടി കൊണ്ട് നടന്നിട്ട് കാര്യമില്ലെന്നുമായിരുന്നു വിമർശകന് എതിരെ വന്ന ഒരു കമന്റ്. കളിയാക്കാനെത്തിയയാൾ സൂരജ് നൽകിയ മറുപടി കലക്കിയെന്നായിരുന്നു മറ്റൊരു കമന്റ്. 'നെ​ഗറ്റീവ് കമന്റിട്ട് പേര് പത്ത് ആളെ അറിയിക്കാൻ വന്നതാണോ എന്നായിരുന്നു മറ്റൊരു കമന്റ്. ജീവിതത്തെ പോസിറ്റീവായി കാണാൻ ശ്രമിക്കുന്ന മനുഷ്യനാണ് താനെന്നും ആളുകൾ എന്തെങ്കിലും വിഷയത്തെക്കുറിച്ച് ധാരണയില്ലാതെ സംസാരിക്കുന്നത് കേൾക്കുമ്പോഴൊക്കെ ഇറിറ്റേറ്റഡ്‌ അവാറുണ്ടെന്നും മുമ്പ് ഒരിക്കൽ ഒരു അഭിമുഖത്തിൽ സൂരജ് പറഞ്ഞിരുന്നു.

  ഗൾഫിൽ ജീവിക്കുന്നവരുടെ വേദനയും ബുദ്ധിമുട്ടുകളും വാർത്തകളിലൂടെയും അല്ലാതെയും കേട്ടുതുടങ്ങിയപ്പോൾ തോന്നിയ ദുഖത്തിൽ നിന്നാണ് ആദ്യത്തെ വീഡിയോ സോഷ്യൽമീഡിയകൾ വഴി സൂരജ് പങ്കുവെക്കാൻ തുടങ്ങിയതും വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് സോഷ്യൽമീഡിയകൾ വഴി അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയതും. എന്റെ അഭിപ്രായങ്ങളെ എതിർക്കുന്നവരെ താൻ എന്നും സ്വാ​ഗതം ചെയ്യുമെന്നും എതിർക്കാനൊരു പക്ഷം ഉണ്ടായപ്പോൾ ആണ് പറയുന്നത് ആളുകളിലേക്ക് എത്താനും ചർച്ചയാകാനും തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആർ.ജെ, ബി​ഗ് ബോസ് മത്സരാർഥി എന്നതിന് പുറമെ ഒരു സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ കൂടിയാണ് ആർജെ സൂരജ്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  Also read: ഭർത്താവിന് വേണ്ടി രഹസ്യമായൊരു ടാറ്റു ചെയ്തിരുന്നു; നടി സാമന്ത ഒളിപ്പിച്ച് വെച്ച ആ രഹസ്യം വീണ്ടും പുറത്ത്

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss fame RJ Sooraj reply to a comment that mocked his name goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X