For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരുപാട് മാറി പോയെന്ന് പറയുന്നു; എന്നെ മോശം പറഞ്ഞ് സന്തോഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടേന്ന് അമൃത സുരേഷ്

  |

  നടന്‍ ബാലയുടെ രണ്ടാം വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഡോക്ടറായ എലിസബത്തിനെയാണ് ബാല ജീവിതസഖിയാക്കിയത്. താരവിവാഹത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ പേരും ആദ്യ ഭാര്യയായ അമൃത സുരേഷിന്റെ വിശേഷങ്ങളും അന്വേഷിച്ചു. ഗായിക കൂടിയായ അമൃത സ്വന്തമായി ബാന്‍ഡ് രൂപീകരിച്ച് സംഗീത സംവിധാനം വരെ നിര്‍വഹിച്ച് കൊണ്ടിരിക്കുകയാണ്.

  കറുപ്പ് വസ്ത്രത്തിൽ അതീവ സുന്ദരിയായി ശ്രദ്ധ ദാസ്, നടിയുടെ ചിത്രങ്ങൾ കാണാം

  ബാലയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ അമൃത വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലേക്ക് താരത്തെ വലിച്ചിഴയ്ക്കുകയാണ്. അത്തരത്തില്‍ തന്റെ പേരില്‍ വരുന്ന കമന്റുകളൊന്നും താന്‍ ഗൗരവ്വമായി എടുക്കുന്നില്ലെന്നാണ് ഗായിക പറയുന്നത്. എന്റെ പേജിലൂടെ മോശം കമന്റിടുന്നത് വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അമൃത സുരേഷ് പറയുന്നത്.

  മോശം കമന്റിടുന്നവരെ കുറിച്ച് മാത്രമല്ല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കുന്നവര്‍ക്കുള്ള മറുപടിയും അമൃത പറയുന്നുണ്ട്. ''ഞാന്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ട്് മാത്രമാണ് എന്റെ ചെറുത്ത് നില്‍പ്പിനെ കുറിച്ചും ധൈര്യത്തെ കുറിച്ചുമൊക്കെ പലരും ചര്‍ച്ച ചെയ്യുന്നത്. എന്നെ പോലെ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. എന്നെക്കാള്‍ ഒരുപോട് വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന നിരവധി പേരുണ്ടാകും. അവരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാളായി നില്‍ക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അല്ലാതെ എന്നില്‍ അസാധാരണമായി ഒന്നും ഇല്ല. എന്നെക്കാളേറെ പ്രതിസന്ധികള്‍ അനുഭവിച്ച ആള്‍ ഉണ്ടാകും''.

  'അവര്‍ ആരും പക്ഷേ പ്രശസ്തര്‍ അല്ലാത്തത് കൊണ്ടാണ് ആരാലും അറിയപ്പെടാതെ പോകുന്നത്. എന്റെ സമാന സാഹചര്യങ്ങള്‍ നേരിടുന്ന ഒരുപാട് സ്ത്രീകള്‍ അവരുടെ അവസ്ഥ വിവരിച്ച് കൊണ്ട് എനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. ഞാന്‍ ഒരുപാട് മാറി എന്ന് പലരും പറയുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും പെട്ടെന്ന് ഉണ്ടായതല്ല. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ യിലൂടെയാണ് ഞാന്‍ അറിയപ്പെട്ട് തുടങ്ങിയത്. ആ ഷോ യില്‍ ഞാന്‍ കണ്ട എന്നെയാണ് ഇപ്പോഴും പലരും മനസില്‍ വരച്ചിട്ടിരിക്കുന്നത്. ആ ചിത്രം അവരില്‍ നിന്നും മായാത്തത് കൊണ്ടാണ് എന്നിലെ മാറ്റങ്ങളെ പലരും അംഗീകരിക്കാത്തത്.

  റിയാലിറ്റി ഷോ കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തോട് അടുക്കുകയാണ്. ഇത്രയും വര്‍ഷത്തിനിടയിലാണ് എന്നില്‍ മാറ്റങ്ങളുണ്ടായതെന്ന് അമൃത പറയുന്നു. അതൊക്കെ മനുഷ്യ സഹജമല്ലേ. ഞാന്‍ മനഃപൂര്‍വ്വമായി എന്നില്‍ പ്രത്യേകിച്ചൊരു വ്യത്യാസവും വരുത്തിയിട്ടില്ല. പ്രായം കൂടുംതോറും നമുക്ക് ഉയരം കൂടുന്നതും മുടി വളരുന്നതുമെല്ലാം സ്വഭാവികമല്ലേ. അന്നത്തെ ആ മുഖം മനസില്‍ വച്ചിട്ട് ഇപ്പോഴത്തെതുമായി താരതമ്യം ചെയ്ത് അമൃത ഒരുപാട് മാറി പോയല്ലോ എന്ന് പലരും ചോദിക്കുന്നു. ഇതിനൊക്കെ ഞാന്‍ എന്ത് ഉത്തരമാണ് പറയേണ്ടതെന്നും' അമൃത ചോദിക്കുന്നു.

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  2007 ലായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ അമൃത സുരേഷ് കരിയര്‍ ആരംഭിക്കുന്നത്. സംഗീത റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അവിടെ നിന്നും നടന്‍ ബാലയുമായി ഇഷ്ടത്തിലായി. 2010 ല്‍ വിവാഹിതയാവുകയും ചെയ്തു. 2012 ല്‍ ഒരു മകളും ജനിച്ചു. ശേഷം 2015 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന പേരിലൊരു മ്യൂസിക് ബാന്‍ഡ് കൂടി അമൃത ആരംഭിക്കുന്നത്. വിദേശത്തും മറ്റുമൊക്കെ പ്രോഗ്രാം അവതരിപ്പിച്ച് താരസഹോദരിമാര്‍ ശ്രദ്ധേയമായി. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും സഹോദരിമാര്‍ ഒരുമിച്ച് എത്തിയിരുന്നു.

  മലയാളത്തിലെ ഒട്ടുമിക്ക നായകരുടെ കയ്യില്‍ നിന്നും തല്ല് വാങ്ങിയിട്ടുണ്ട്; വിശേഷങ്ങള്‍ പറഞ്ഞ് കൃഷ്ണ കുമാര്‍

  English summary
  Bigg Boss Malayalam Fame Amrutha Suresh Opens Up About Hate Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X