For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അശ്ലീല കമന്റ് അയച്ചയാൾക്ക് 'സ്ക്രീൻഷോട്ട്' പരസ്യപ്പെടുത്തികൊണ്ട് അർച്ചന കവിയുടെ മറുപടി

  |

  കാവ്യാമധവൻ അടക്കം നിരവധി നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ലാൽ ജോസ്. അത്തരത്തിൽ ലാൽ ജോസ് മലയാള സിനിമയിലേക്ക് നീലത്താമര എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ച നടിയാണ് അർച്ചനാ കവി. മാൻമിഴികളുമായി എത്തിയ അർച്ചന കവിയുടെ കുഞ്ഞിമാളു എന്ന കഥാപാത്രം സിനിമ റിലീസാകും മുമ്പ് തന്നെ 'അനുരാ​ഗ വിലോചനനായി' എന്ന ​ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009ൽ ആയിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം.

  Archana kavi, Archana kavi hot, Archana kavi films, Archana kavi photos, അർച്ചന കവി ഫോട്ടോകൾ, അർച്ചന കവി സിനിമകൾ, അർച്ചന കവി, അർച്ചന കവി സ്ക്രീൻഷോട്ട്

  കൈലാഷായിരുന്നു നീലത്താമരയിൽ അർച്ചന കവിയുടെ നായകനായി എത്തിയത്. എം.ടി. വാസുദേവൻ നായരാണ് നീലത്താമരയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കുത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമിച്ചത്. വയലാർ ശരത് ചന്ദ്രവർമ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. ​ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു.

  1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ അതേപേരിൽ ഇറങ്ങിയ ഈ ചിത്രം. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016ൽ വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന അർച്ചന സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

  Also read: മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സലിം കുമാറും ഭാര്യയും, ആഘോഷങ്ങളുടെ വീഡിയോകൾ വൈറൽ

  ഇപ്പോൾ സോഷ്യൽമീഡിയയിൽ തനിക്ക് ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയാണ് അർച്ചന. നടിമാരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഇത്തരത്തിൽ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അർച്ചനാ കവി പങ്കുവെച്ചിട്ടുണ്ട്.

  ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യങ്ങളെല്ലാം ആരാധകരെ അറിയിച്ചത്. ഇതോടെ നിരവധി പേർ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സജിത് കുമാർ എന്ന പേരുള്ള വ്യക്തിയുടേതാണ് പ്രൊഫൈൽ. നടിമാർ ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾ കമന്റുകളും മെസേജുകളും അയക്കുന്നതെന്നാണ് ഒരു വിഭാ​ഗം നടിമാരെ കുറ്റപ്പെടുത്തികൊണ്ട് അഭിപ്രായപ്പെട്ടത്. സിനിമയിൽ സജീവമല്ലെങ്കിലും ചെറിയ വെബ് സീരിസുകളും വ്ലോ​ഗുകളും അർച്ചന അവരുടെ യുട്യൂബ് ചാനലിലൂടെ ആരാധകർക്കായി ചെയ്യാറുണ്ട്.

  Also read: ഞാനൊരുപാട് മാറി പോയെന്ന് പറയുന്നു; എന്നെ മോശം പറഞ്ഞ് സന്തോഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടേന്ന് അമൃത സുരേഷ്

  തൂഫാൻ മെയ്ൽ, ബിഗ് ടോക്ക്, മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ് സീരീസുകളാണ് അവയിൽ പ്രധാനപ്പെട്ടത്. ടോക്ക് വിത്ത് ആർച്ചി എന്ന ഒരു പരിപാടിയും അർച്ചന തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയിരുന്നു. അടുത്തിടെ സ്വയംഭോഗത്തെ കുറിച്ച് അർച്ചന തുറന്ന് സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഫിറ്റ്നസ് ഫ്രീക്കായ അർച്ചന അടുത്തിടെ പങ്കുവെച്ച മേക്കോവർ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ലോക്ഡൗൺ കാലത്ത് വർധിച്ച ശരീരഭാരം കഠിനമായ വ്യായാമത്തിലൂടെ ചുരുങ്ങിയ ദിവസം കൊണ്ടാണ് നടി കുറച്ചത്.

  ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് അർച്ചനയെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും താരം ഫോട്ടോകൾ പങ്കുവെച്ച് കുറിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് മാനസികമായി നേരിട്ട പ്രശ്നങ്ങളും ഭക്ഷണരീതികളെയും ശരീരത്തെ ബാധിച്ചതിനാലാണ് ഭാരം വർധിക്കാൻ ഇടയാക്കിയതെന്നാണ് അർച്ചന പറഞ്ഞത്. ഫാഷനിലും ഏറെ ശ്രദ്ധിക്കുന്ന അർച്ചനയുടെ വസ്ത്രധാരണവും മേക്കപ്പ് ലുക്കുകളും നിരന്തരം ഫോളോ ചെയ്യുന്നവരും നിരവധിയാണ്. 2016ൽ റിലീസ് ചെയ്ത ദൂരം എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അർച്ചന കവി സിനിമ.

  അർച്ചന കവി എവിടെയാണ്? | filmibeat Malayalam

  Also read: ഭർത്താവിന് വേണ്ടി രഹസ്യമായൊരു ടാറ്റു ചെയ്തിരുന്നു; നടി സാമന്ത ഒളിപ്പിച്ച് വെച്ച ആ രഹസ്യം വീണ്ടും പുറത്ത്

  Read more about: archana kavi actress movies
  English summary
  Archana kavi's reply by posting 'screenshot' to the person who sent the obscene comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X