»   » ശോഭന മലയാളത്തിലേയ്ക്കില്ല?

ശോഭന മലയാളത്തിലേയ്ക്കില്ല?

Posted By:
Subscribe to Filmibeat Malayalam
Shobana
മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് ശോഭന. ഇടക്കാലത്ത് മലയാളത്തില്‍ നിന്ന് മാറി നിന്ന നടി അവസാനമായി അഭിനയിച്ചത് സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ്.

മലയാള സിനിമയില്‍ ശോഭന സജീവമാകണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ വെറുതെ ഒരു സിനിമയില്‍ മുഖം കാണിച്ച് അവരെ നിരാശപ്പെടുത്താനില്ലെന്നാണ് ശോഭനയുടെ നിലപാട്. മികച്ച തിരക്കഥയും അഭിനയപ്രാധാന്യമുളള വേഷവും ലഭിച്ചാല്‍ മാത്രമേ വീണ്ടുമൊരു മലയാളചിത്രത്തില്‍ വേഷമിടുകയുള്ളൂ. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ താത്പര്യമില്ല. അഭിനയത്തേക്കാള്‍ താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് നൃത്തത്തിനാണെന്നും ശോഭന പറയുന്നു.

സിനിമയില്‍ ഒരു നര്‍ത്തകിയുടെ വേഷം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചാല്‍ അത്തരമൊരു വേഷം ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹമൊന്നും തനിക്കില്ലെന്നാണ് നടി പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ മുഴുവന്‍ സമയ നര്‍ത്തകിയാണ്. നൃത്തം പ്രധാന പ്രമേയമായ തിരക്കഥയും കഥാപാത്രവും തേടിയെത്തുകയാണെങ്കില്‍ അത് സ്വീകരിക്കുമെന്നും ശോഭന വ്യക്തമാക്കി. രജനികാന്ത് നായകനായ കൊച്ചടിയാനിലും ശോഭന അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary

 The last time M'wood saw her was for 'Sagar Alias Jacky Reloaded'. And it's not as though the actress, who's busy with her dance school in Chennai, isn't keen on returning to the Malayalam screen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam