»   » മോഹന്‍ലാല്‍ ഫേസ്ബുക്കിനെയും ഞെട്ടിക്കുന്നു

മോഹന്‍ലാല്‍ ഫേസ്ബുക്കിനെയും ഞെട്ടിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

രണ്ട് മാസം മുമ്പ് നിലവില്‍ വന്ന ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് നേടുന്ന മുന്നേറ്റം ഫേസ്ബുക്ക് അധികൃതരെപ്പോലും അമ്പരിപ്പിയ്ക്കുകയാണെന്ന് പേജിന്റെ അണിയറയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നു.

ജൂണ്‍ 3ന് ആരംഭിച്ച ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 3.20 ലക്ഷമാണ്. മറ്റൊരു മലയാളിയ്ക്കും നേടാനാവാത്ത നേട്ടമാണിത്.
ഫേസ്ബുക്കിലൂടെ സൗജന്യമായി വൈദ്യോപദേശം നല്‍കുന്ന ഡോക്ടര്‍ ആഷ്‌ലി മുളമൂട്ടിലാണ് ഫേസ്ബുക്കില് ലാലിന് പിന്നില്‍ നില്‍ക്കുന്ന മലയാളി. ഇദ്ദേഹത്തിന്റെ പേജ് 2.5 ലക്ഷത്തോളം പേരാണുള്ളത്.

അണ്‍ഒഫീഷ്യല്‍ പേജുകള്‍ നീക്കം ചെയ്യുകയും ഒഫീഷ്യല്‍ പേജിനോട് കൂട്ടിച്ചേര്‍ത്തുമാണ് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ ഈ കുതിപ്പ് നടത്തിയതെന്ന് ഓണ്‍ലൈനില്‍ ലാലിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന സഞ്ജീവ് സോമന്‍ പറയുന്നു. പേജ് നിലവില്‍ വന്ന ദിവസം മാത്രം ഏതാണ്ട് 20000 ലൈക്കുകള്‍ ലഭിച്ചുവെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ലാലിന്റെ പേജിന് ലഭിയ്ക്കുന്ന പ്രചാരം കണ്ട് അദ്ഭുതം കൂറിയ ഫേസ്ബുക്ക് അധികൃതര്‍ തങ്ങളെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും സഞ്ജീവ് വെളിപ്പെടുത്തി. മോഹന്‍ലാല്‍ നേരിട്ടാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമായതോടെ ഫേക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും അതിലുണ്ടായിരുന്നവരെയെല്ലാം ഓഫീഷ്യല്‍ പേജിലേക്ക് കൊണ്ടുവരാനും അവര്‍ സഹായിച്ചുവത്രേ.

ഫേ്‌സ്ബുക്കില്‍ തനിയ്ക്ക് ലഭിയ്ക്കുന്ന വരവേല്‍പ്പില്‍ അതീവസന്തുഷ്ടനാണ് മോഹന്‍ലാല്‍. ദുബയില്‍ നിന്നുള്ള പ്രവാസി മലയാളികളാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ പേജ് സബ്‌സ്‌ക്രൈബ് ചെയ്തിരിയ്ക്കുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

പെരുമഴ പോലെ യുവതാരങ്ങള്‍ മലയാള സിനിമയില്‍ മുളച്ചുപൊന്തുന്നുണ്ടെങ്കിലും ഇവരെക്കാളേറെ ഫേസ്ബുക്കില്‍ മലയാളി യുവത്വത്തിന് താത്പര്യം ലാലിനോട് തന്നെയാണ്. 18നും 24നും ഇടയ്ക്കുള്ളവരാണ് ലാലിന്റെ പേജ് ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്തതെന്ന് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്. മോഹന്‍ലാലിന് ഏറെക്കാലം മുമ്പെ ഫേസ്ബുക്കിലെത്തിയ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 2.21 ലക്ഷമാണ്. അതേസയം മമ്മൂട്ടിയുടെ പേരില്‍ അഞ്ച് അക്കൗണ്ടുകളാണ് ഫേസ്ബുക്കിലുള്ളത്.

English summary
The official Facebook page of actor Mohanlal, which was created on June 3, is now the fastest growing and most subscribed to page of a Malayalee on Facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam