»   » ഫേസ്ബുക്കില്‍ ഇനി ഒറിജിനല്‍ മോഹന്‍ലാല്‍

ഫേസ്ബുക്കില്‍ ഇനി ഒറിജിനല്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഇനി സംശയം വേണ്ട...മലയാളത്തിന്റെ പ്രിയതാരം ഇതാ ഫേസ്ബുക്കിലെത്തിയിരിക്കുന്നു. മോഹന്‍ലാലിന്റെ പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇതില്‍ ലാല്‍ ഫാന്‍സ് ആരംഭിച്ച അക്കൗണ്ടിന് തന്നെ രണ്ടുലക്ഷത്തില്‍പ്പരം ലൈക്ക് ലഭിച്ചിട്ടുമുണ്ട്. എന്നാലിതൊന്നും ലാലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതല്ലെന്നാണ് യാഥാര്‍ഥ്യം.

എന്തായാലും സ്വന്തമായി അക്കൗണ്ട് ആരംഭിച്ചതോടെ നടന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ അപ്രസക്തമായി കഴിഞ്ഞു. മെയ് 30നാണ് 'ആക്ടര്‍ മോഹന്‍ലാല്‍ ഒഫീഷ്യല്‍' എന്ന പേരില്‍ ആണ് അദ്ദേഹം അക്കൗണ്ട് തുടങ്ങിയത്.

ട്വിറ്ററില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ തന്നെയുണ്ട്. ബ്ലോഗ് എഴുത്തിലൂടെയും സാമൂഹ്യ വിഷയങ്ങളിലുള്ള തന്റെ പ്രതികരണം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ടിപി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തെ അലപിച്ചു അദ്ദേഹമെഴുതിയ ബ്ലോഗ് ഏറെ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തിരുന്നു.

മോളിവുഡിന്റെ മറ്റൊരു സൂപ്പര്‍താരമായ മമ്മൂട്ടി ഏറെക്കാലം മുമ്പു തന്നെ ഫേസ്ബുക്കില്‍ സജീവമാണ്. പഴയ ഓര്‍മ്മചിത്രങ്ങളും സിനിമയുടെ അപ്‌ഡേറ്റുകളുമായാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ ഈ അക്കൗണ്ടിനെ പിന്തുടരുന്നുണ്ട്.

English summary
The wait is finally over! Kerala’s much adored megastar, Mohanlal, has finally opened a Facebook account, much to the delight of millions of fans world wide!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam