For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിനും സംഘത്തിനുമൊപ്പം മലകൾ കയറി വിസ്മയ

  |

  സൂപ്പർതാരത്തിന്റെ മക്കളായിട്ടും യാതൊരുവിധ താരജാഡകളും ഇല്ലാതെ സമൂഹത്തിൽ ഇടപഴകുന്നവരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും. യാത്ര, പുസ്തകങ്ങൾ, വായന എന്നിവയോടാണ് ഇരുവർക്കും താൽപര്യം കൂടുതൽ. യഥാർഥ ജീവിതത്തിൽ ചാർളിയായി ജീവിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ എന്നാണ് അ​ദ്ദേഹത്തെ സ്നേഹിക്കുന്നവർ പറയുന്നത്. ഇടയ്ക്കിടെ വിവിധ സ്ഥലങ്ങളിലേക്ക് നീണ്ട യാത്രകൾ നടത്തുന്നയാളാണ് പ്രണവ്.

  Vismaya Mohanlal, Vismaya Pranav, Pranav Mohanlal, Vismaya Mohanlal pictures, വിസ്മയ മോഹൻലാൽ, പ്രണവ് മോഹൻലാൽ, ഹൃദയം സിനിമ, വിസ്മയ പ്രണവ്

  മറ്റുള്ള സഞ്ചാരികൾക്കൊപ്പം പ്രകൃതിയെ ആസ്വദിച്ച് സഞ്ചരിക്കുന്ന പ്രണവിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർ പകർത്തി സോഷ്യൽമീഡിയകൾ വഴി പങ്കുവെക്കാറുണ്ട്. ബാലതാരമായി പ്രണവ് സിനിമകളിൽ വേഷമിടുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2018ൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ആദിയിലൂടെ പ്രണവിന്റെ രണ്ടാംവരവ് സംഭവിച്ചു. പ്രണവ് ടൈറ്റിൽ റോളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.

  Also read: സയൻസ് ഫിക്ഷൻ കോമഡി ചിത്രവുമായി ഗോകുൽ സുരേഷ്, ഗഗനചാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  ചിത്രത്തിന് വേണ്ടി പാര്‍കൗർ അഭ്യാസമുറയും പ്രണവ് പഠിച്ചിരുന്നു. ആദിയുടെ ഹൈലൈറ്റും പ്രണവിന്റെ പാർകൗർ അഭ്യാസപ്രകടനങ്ങൾ തന്നെയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രണവ് അഭിനയത്തിൽ ശോഭിക്കണം എന്ന ചിന്താ​ഗതിയുള്ള ആളല്ലെന്നും അധ്യാപനം പോലുള്ളവയെയാണ് പ്രണവ് ഇഷ്ടപ്പെടുന്നതെന്നും പലവട്ടം മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. ആദിക്ക് ശേഷം 2019ൽ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി ചിത്രത്തിലും പ്രണവ് നായകനായിരുന്നു. ആ സിനിമ പ്രതീക്ഷിച്ച വിജയം തിയേറ്ററിൽ നേടിയില്ല.

  Vismaya Mohanlal, Vismaya Pranav, Pranav Mohanlal, Vismaya Mohanlal pictures, വിസ്മയ മോഹൻലാൽ, പ്രണവ് മോഹൻലാൽ, ഹൃദയം സിനിമ, വിസ്മയ പ്രണവ്

  പ്രണവിലെ യഥാർഥ അഭിനേതാവിനെ മലയാളി ഇനി കാണാൻ ഇരിക്കുന്നതേയുള്ളൂ. ബി​ഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സിനിമ ഹൃദയം എന്നിവയിലൂടെ അത് സിനിമാആസ്വാദകർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

  Also read: ഞാനൊരുപാട് മാറി പോയെന്ന് പറയുന്നു; എന്നെ മോശം പറഞ്ഞ് സന്തോഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടേന്ന് അമൃത സുരേഷ്

  യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിനൊപ്പം മലയും കുന്നും കയറാൻ ഇപ്പോൾ അനുജത്തി വിസ്മയയും ഒപ്പം ചേർന്നിരിക്കുകയാണ്. സോഷ്യൽമീഡിയകളിൽ നിന്ന് പ്രണവ് അകലംപാലിക്കുന്നതിനാൽ വിസ്മയ തന്നെയാണ് ട്രക്കിങ് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. സഹോദരനും കൂട്ടുകാർക്കുമൊപ്പം മഞ്ഞും മലയും താണ്ടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. ചേട്ടനെപോലെ തന്നെ പ്രകൃതിയോട് അടുത്ത് നിൽക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് വിസ്മയയും.

  Vismaya Mohanlal, Vismaya Pranav, Pranav Mohanlal, Vismaya Mohanlal pictures, വിസ്മയ മോഹൻലാൽ, പ്രണവ് മോഹൻലാൽ, ഹൃദയം സിനിമ, വിസ്മയ പ്രണവ്

  നല്ലൊരു എഴുത്തുകാരി കൂടിയാണ് വിസ്മയ. എന്നാൽ എവിടേക്കാണ് യാത്ര പോയിരിക്കുന്നത് എന്നത് താരപുത്രി പറഞ്ഞിട്ടില്ല. യാത്രാമധ്യേ പകർത്തിയ മനോഹരമായ നിരവധി ചിത്രങ്ങൾ മാത്രമാണ് പങ്കുവെച്ചത്. ഫോട്ടോ കണ്ട ആരാധകർ സ്ഥലം ഏതാണെന്ന് തിരക്കുന്നുണ്ട്. ഇരുവരുടെയും തുടർന്നുള്ള യാത്രകൾക്ക് മറ്റ് ചിലർ ആശംസകൾ നേരുകയും ചെയ്തു. ജാപ്പനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം ചെറുകവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്ന ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് പുറത്തിറക്കിയത്.

  Also read: അശ്ലീല കമന്റ് അയച്ചയാൾക്ക് 'സ്ക്രീൻഷോട്ട്' പരസ്യപ്പെടുത്തികൊണ്ട് അർച്ചന കവിയുടെ മറുപടി

  വിസ്മയയുടെ ആദ്യപുസ്തകമാണിത്. പത്തും പതിനഞ്ചും വരികളുള്ള കവിതകൾമുതൽ ഒറ്റവരി കവിതകൾ വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും ആശയങ്ങളുമെല്ലാം കവിതയിൽ നിറഞ്ഞിട്ടുണ്ട്. ബി​ഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്. വിസ്മയയുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഇടയ്ക്കിടെ അച്ഛന്റെയും ചേട്ടന്റെയും ആരാധകർ തിരക്കാറുണ്ടെങ്കിലും താരപുത്രി ഇതുവരെ അതിനൊന്നും താൽപര്യം കാണിച്ചിട്ടില്ല.

  ഒരു കാലത്തെ ഹിറ്റ് ജോഡിയായ മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് പോലെ വിനീത്-പ്രണവ് കൂട്ടുകെട്ടിന്റെ ഹൃദയവും മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇവർക്കൊപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ഹൃദയം സിനിമയുടെ ഭാ​ഗമാകുന്നുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം പ്രണവ് അവതരിപ്പിക്കുമ്പോൾ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ തന്നെയാണ്.

  Recommended Video

  ഒടുവിൽ ഏട്ടനെത്തി, വരവറിയിച്ച് ജീത്തു ജോസഫ് | FilmiBeat Malayalam

  Also read: ഭർത്താവിന് വേണ്ടി രഹസ്യമായൊരു ടാറ്റു ചെയ്തിരുന്നു; നടി സാമന്ത ഒളിപ്പിച്ച് വെച്ച ആ രഹസ്യം വീണ്ടും പുറത്ത്

  Read more about: pranav mohanlal vismaya mohanlal
  English summary
  Vismaya Mohanlal shared pictures of her trip with her brother Pranav and friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X