For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭരതിന്റെ മാറ്റത്തിലൂടെ പാടാത്ത പൈങ്കിളിയിൽ പുതിയൊരു പ്രേമം മൊട്ടിടുന്നു?

  |

  മലയാളികള്‍ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി. ദേവയും കണ്മണിയും പ്രധാന കഥാപാത്രങ്ങളാകുന്ന പരമ്പര വളരെ പെട്ടെന്നാണ് ആരാധകരുടെ മനം കവർന്നത്. കണ്മണിയെന്ന സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന പാടാത്ത പൈങ്കിളി മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് സീരിയയിലൂടെ എത്തുന്നു.

  padatha painkili serial, padatha painkili, padatha painkili asianet, പാടാത്ത പൈങ്കിളി സീരിയൽ, പാടാത്ത പൈങ്കിളി വാർത്തകൾ, പാടാത്ത പൈങ്കിളി ഏഷ്യാനെറ്റ്

  2020 സെപ്തംബർ 7ന് ആണ് പാടാത്ത പൈങ്കിളിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ പരമ്പര മുന്നൂറ് എപ്പിസോഡുകൾക്ക് മുകളിൽ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷന് വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. സ്റ്റാർ ജൽസയിൽ സംപ്രേഷണം ചെയ്ത ഒരു ബംഗാളി സീരിയലിന്റെ റീമേക്ക് ആണ് പാടാത്ത പൈങ്കിളി.

  Also Read: 'ഡേറ്റിങ് എന്ന പരിപാടി ഒരു ദുരന്തമാണ്', വിവാഹ സങ്കൽപങ്ങളെ കുറിച്ച് താരപുത്രി

  മനീഷ മോഹനാണ് കൺമണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ് ദേവ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ കുറച്ച് നാളുകളായി പുതിയ നടനാണ് ദേവയെ കൈകാര്യം ചെയ്യുന്നത്. കാസര്‍ഗോഡുകാരനായ ലക്ജിത്ത് സൈനിയാണ് പുതിയ താരം. ഹൃസ്വചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ലക്ജിത്ത് ഓഡീഷനിലൂടെയാണ് പരമ്പരയിലേക്കെത്തിയത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​അംബിക എന്നിവരാണ് മറ്റ് താരങ്ങൾ. ഒരുപാട് ആരാധകരെ സൂരജ് സൺ ദേവ് എന്ന കഥാപാത്രത്തിലൂടെ നേടിയിരുന്നു.

  Also Read: 'രണ്ടുപേർ വിവാഹം കഴിക്കുന്നതും ഒരുമിച്ച് കുടുംബമാകുന്നതും മഹത്തായ കാര്യ'മെന്ന് സുശാന്തിന്റെ മുൻ കാമുകി

  താരം സീരിയലിൽ നിന്ന് പിന്മാറിയത് സീരിയലിന്റെ റേറ്റിങിനെ തന്നെ കാര്യമായി ബാധിച്ചിരുന്നു. കേന്ദ്രകഥാപാത്രങ്ങളായ ദേവയും കണ്‍മണിയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു പരമ്പരയുടെ ഹൈലൈറ്റ്. വീണ്ടും ഇപ്പോൾ റേറ്റിങ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാടാത്ത പൈങ്കിളി ടീം. പാടാത്ത പൈങ്കിളിയെ കഥാപാത്രങ്ങളുടെ സ്വഭാവങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ സീരിയൽ ടീം. കൺമണിയോട് ഏറ്റവും കൂടുതൽ വെറുപ്പ് കാണിച്ചിരുന്ന ഭരതിൻരെ സ്വഭാ​വത്തിലെ മാറ്റങ്ങളാണ് പുതിയ എപ്പിസോഡുകളിലേയും പ്രമോയിലേയും ഹൈലൈറ്റ്. ദേവയുടെ സഹോദരിയായ അവന്തിക ഭരതിനെ വിവാഹം ചെയ്തത് കുടുംബത്തിലെല്ലാവരേയും ഞെട്ടിച്ചിരുന്നു. വിവാഹശേഷം ഭരതിന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സഹോദരിയും ഭര്‍ത്താവുമെല്ലാം. അവന്തികയ്ക്കും ആ മാറ്റം അംഗീകരിക്കാനായിട്ടില്ല.

  Also Read: 'സിനിമയിൽ നിന്നും ജോഷി പുറത്താക്കിയപ്പോൾ വിഷമിച്ചിരുന്നു, പിന്നീട് ഒഴിവാക്കിയവർ തന്നെ തേടി വന്നു'

  കണ്‍മണിയും ദേവയുമായിരുന്നു വഴിയിൽ മർദ്ദനമേറ്റ് അവശനായി കിടന്നിരുന്ന ഭരതിനെ രക്ഷിച്ച് വീട്ടിലെത്തിച്ചത്. ശേഷം കൺമണിയുടെ നിർദേശ പ്രകാരം അവന്തിക ഇപ്പോൾ ഭരതിനെ ശുശ്രൂഷിക്കുകയാണ്. പതിയെ ആ ശുശ്രൂഷ പ്രണയത്തിലേക്ക വഴിമാറുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ. ഇഷ്ടക്കേടോട് കൂടിയ ഭരതിന്റെയും അവന്തികയുടേയും സ്നേഹപ്രകടനം സുന്ദര കാഴചയാണെന്നാണ് ആരാധകർ കുറിക്കുന്നത്. ഇപ്പോൾ ദേവയേയും കൺമണിയേക്കാളും ഇഷ്ടം തോന്നുന്നത് ബറതിനോടും കൺമണിയോടും ആണെന്നും ചിലർ സീരിയലിന്റെ പ്രമോയ്ക്ക് താഴെ കുറിച്ചു.

  Also Read: 'തൻഹാജി' കണ്ട തൈമൂറിൽ വന്ന വിചിത്രമായ മാറ്റങ്ങളെ കുറിച്ച് സെയ്ഫ് അലി ഖാൻ

  Read more about: asianet serial malayalam
  English summary
  padatha painkili serial; now bharath and avanthika the most favourite couple of serial fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X