>

  അശ്ലീലത്തിലെ തമാശകള്‍ ; മായാമോഹിനി മുതല്‍ ചങ്ക്‌സ് വരെ

  അമിതമായ ദ്വയാര്‍ത്ഥപ്രയോഗവും അശ്ശീല തമാശകളും കാരണം സെന്‍സര്‍ബോര്‍ഡ് ഇടപെടലിലൂടെ വിവാദമായ ചിത്രമായിരുന്നു വെടിവഴിപാട്. ഇന്ദ്രജിത്ത് സുകുമാരന്‍, മുരളി ഗോപി, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, അനുമോള്‍, മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രം മാത്രമല്ല അശ്ശീല തമാശകളും അമിതമായ ദ്വയാര്‍ത്ഥപ്രയോഗവും നിറഞ്ഞ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. അത്തരത്തിലുള്ള അഞ്ച് സിനിമകളിതാ.
  2012ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ദിലീപ് നായകനായി എത്തിയ മായാമോഹിനി. സിബി കെ തോമസ്, കെ ഉദയകൃഷ്ണ എന്നിവരുടെ തിരക്കഥയില്‍ ജോസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപ് ആദ്യമായി പെണ്‍വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു മായാമോഹിനി.  
  ഹാപ്പി വെഡ്ഡിങ്ങിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ചങ്ക്‌സ്. അശ്‌ളീലവും ദ്വയാര്‍ഥ പ്രയോഗവും സ്ത്രീവിരുദ്ധതയും നിറഞ്ഞു നിന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ഹണി റോസ്,ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.  
  വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X