തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് സാഗര്‍ സൂര്യ. പരമ്പരയിലൂടെ സിനിമയിലെത്തിയ സാഗര്‍ ഇതിനോടകം കുരുതിയടക്കമുള്ള ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥിയാണ് സാഗര്‍. ഷോ തുടങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഫാന്‍സിനെ ഉണ്ടാക്കിയെടുക്കാന്‍ സാഗറിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാഗറിന്റെ പ്രകടനം കാണുമ്പോള്‍ മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായ ഫുക്രുവിനെപോലെ തോന്നുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ സാഗറിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.