കൊവിഡ് പ്രതിസന്ധികളെല്ലാം മാറി തിയറ്ററുകളും ചലച്ചിത്രമേളകളും സജീവമായ വര്‍ഷമായിരുന്നു 2022. ഹിറ്റ് ചിത്രം സൂപ്പര്‍ ശരണ്യയ്ക്ക് പിന്നാലെ ഹൃദയം, ഭീഷ്മ പര്‍വ്വം, തല്ലുമാല തുടങ്ങി ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി ചിത്രങ്ങളാണ് ഒന്നിനുപുറമെ ഒന്നായി കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. വന്‍ പ്രമോഷനുകള്‍ നല്‍കിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ന്നാ, താന്‍ കേസ് കൊട് പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം സൂപ്പര്‍ഹിറ്റായ ചിത്രങ്ങളും 2022ലുണ്ട്. വമ്പന്‍ ചിത്രങ്ങളുമായി 2023 പ്രേക്ഷകനെ കാത്തിരിക്കുമ്പോള്‍ പോയ വര്‍ഷത്തെ മികച്ച 10 സിനിമകളിതാ.
2022ലെ ഹിറ്റ് സിനിമകളിലൊന്നാണ് ഗിരിഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022ലെ മികച്ച എന്റര്‍ടെയ്‌നറാണ്.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-സൂപ്പര്‍ ശരണ്യ/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#super-sharanya
2
വലിയ പ്രമോഷനുകളൊന്നും തന്നെയില്ലാതെ 2022ല്‍ റിലീസിനെത്തിയ ചിത്രമായിരുന്നു ഭൂതകാലം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നു കൂടിയാണ്. ഷെയിന്‍ നിഗം, രേവതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-ഭൂതകാലം/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#bhoothakaalam
3
2022ല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏതാണ്ട് റീലിസ് ദിനം മുതല്‍ ഒരുമാസക്കാലം ഹൗസ് ഫുള്‍ ഷോകളായിരുന്നു. ബിഗ് ബിയ്ക്ക് ശേഷം അമല്‍നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയായതുകൊണ്ടുതന്നെ ചിത്രം പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-ഭീഷ്മ പർവ്വം/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#bheeshma-parvam
4
അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തി 2022ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ന്നാ,താന്‍ കേസ് കൊട്. ആക്ഷേപ ഹാസ്യത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് അതിലെ കാസ്റ്റിങ്ങായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-ന്നാ, താന്‍ കേസ് കൊട്/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#nna-thaan-case-kodu
5
2022ല്‍ മെഗാസ്റ്റാറിന്‌റെ പ്രകടനം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് റോഷാക്ക്. ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം പോയ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-റോഷാക്ക്/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#rorschach
6
2022ലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും മത്സരിച്ചഭിനയിച്ച ചിത്രം കുടുംബപ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലും സ്ട്രീമിങ്ങ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-ജയ ജയ ജയ ജയ ഹേ/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#jaya-jaya-jaya-jaya-hey
7
ആസിഫ് അലിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് 2022ല്‍ പുറത്തിറങ്ങിയ കൂമന്‍. കെ.ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നു കൂടിയാണ്.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-കൂമൻ/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#kooman
8
2022ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മറ്റൊരു ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്റെ അതിഗംഭീര പ്രകനടം തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പിന്നില്‍.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#mukundan-unni-associates
9
കെട്ടുറപ്പുള്ള തിരക്കഥയും മികച്ച കാസ്റ്റിങ്ങും കൊണ്ട് 2022ല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക. ലുക്മാന്‍ അവവറാന്‍, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ദേവി വര്‍മ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-സൗദി വെള്ളക്ക CC225/200/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#saudi-vellakka-cc225200
10
അലന്‍സിയര്‍ എന്ന നടന്റെ അതിഗംഭീര പ്രകടനം കൊണ്ട് 2022ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു അപ്പന്‍. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
കൂടുതല്‍ കാണാം
മമ്മൂട്ടിയുടെ 2022, ഒപ്പം പിടിച്ച് ആസിഫും; പോയ വര്‍ഷത്തെ മികച്ച സിനിമകള്‍-അപ്പന്‍/top-listing/malayalam-movies-of2022-that-grabbed-the-attention-of-audiences-4-2014.html#appan
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.