X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2022 ഇതുവരെ; പ്രേക്ഷക മനസ് നിറച്ച് ഈ സിനിമകള്‍

Author Administrator | Updated: Friday, July 22, 2022, 04:19 PM [IST]

2022ലെ ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ കഥ പറച്ചിലിലും, അവതരണ രീതിയിലുമെല്ലാം വ്യത്യസ്തമായ നിരവധി സിനിമകളാണ് ഇതിനോടകം പ്രേക്ഷര്‍ക്ക് മുമ്പിലേക്ക് എത്തിയരിക്കുന്നത്. അവയില്‍ പല ചിത്രങ്ങളും തിയേറ്ററുകളില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ഭീഷ്മ പര്‍വ്വം, സൂപ്പര്‍ ശരണ്യ പോലെ 2022ലെ പകുതിയിലെ മികച്ച 10 സിനിമകളിതാ.


cover image
സൂപ്പര്‍ ശരണ്യ
1

പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ.അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.    

ഭൂതകാലം
2

രേവതിയും ഷെയ്ന്‍ നിഗവും ഒന്നിച്ചെത്തിയ ഭൂതകാലം 2022ലെ ആദ്യ പകുതിയിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. കഥയും, അവതരണരീതിയും, കഥാപാത്രങ്ങളും എല്ലാം കൊണ്ടും മികച്ചു നിന്ന സിനിമ മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നു കൂടിയാണ്.  

ഹൃദയം
3

2022ലെ ആദ്യ പകുതിയില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായ സിനിമയായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണയം. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.  

ഭീഷ്മ പർവ്വം
4

റിലീസ് ചെയ്ത ദിനം മുതല്‍ ഹൗസ് ഫുള്‍ ഷോകളുമായി കേരളക്കര മുഴുവന്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. മാര്‍ച്ച് 3ന് റിലീസ് ചെയ്ത ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിട്ടുണ്ട്‌.  

പട
5

വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം  സംവിധാനം ചെയ്ത ചിത്രമാണ് പട. കാല്‍ നൂറ്റാണ്ട് മുന്‍പ് കേരളത്തില്‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

ജന ഗണ മന
6

പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

പുഴു
7

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിച്ച ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി.ടിയാണ് ചിത്രത്തിന്റെ സംവിധായിക. ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

ജോ ആന്റ് ജോ
8

അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചത്രമാണ് ജോ ആന്റ് ജോ. മാത്യു, നിഖില വിമല്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സ്മിനു സിജോയ്, ലീന ആന്റണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

മേപ്പടിയാന്‍
9

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറത്തുകാരന്‍ യുവാവായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

ബ്രോ ഡാഡി
10

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മീന, കനിഹ, ലാലു അലക്‌സ്, മുരളി ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+