X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കൈകോർത്ത് പുതിയ ജീവിതത്തിലേക്ക്; 2021 ലെ താരവിവാഹങ്ങൾ

Author: Administrator | Updated: Friday, December 17, 2021, 01:02 PM [IST]

സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിശേഷമാണ് താര വിവാഹങ്ങള്‍. 2020നെ അപേക്ഷിച്ച് വളരെ കുറച്ച് താര വിവാഹങ്ങള്‍ മാത്രമാണ് 2021ല്‍ നടന്നത്. ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആത്മീയ രാജന്റെ വിവാഹത്തോടെയായിരുന്നു 2021ലെ താര വിവാഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രേക്ഷകര്‍ ആഘോഷമാക്കിയ 2021ലെ മറ്റു താരവിവാഹങ്ങളെ കുറിച്ച് കൂടുതലറിയാം.

Share:
cover image
ആത്മിയ രാജന്‍
1

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അത്മീയ രാജന്റെ വിവാഹം 2021 ജനുവരി 25നായിരുന്നു. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ ഭര്‍ത്താവ്. കണ്ണൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.   കൂടുതല്‍ കാണാം


വിജിലേഷ് കാരയാട്‌
2

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ വിജിലേഷിന്റെ വിവാഹം 2021 മാര്‍ച്ച് 30നായിരുന്നു. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിരുന്നു വിവാഹം.   കൂടുതല്‍ കാണാം

ദുര്‍ഗ കൃഷ്ണ
3

2021 ഏപ്രില്‍ 5നായിരുന്നു ചലച്ചിത്ര നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹം. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജ്ജുന്‍ രവീന്ദ്രനാണ് താരത്തിന്റെ ഭര്‍ത്താവ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.    കൂടുതല്‍ കാണാം


ഉത്തര ഉണ്ണി
4

2021 ഏപ്രില്‍ 5നായിരുന്നു ചലച്ചിത്ര താരം ഉത്തര ഉണ്ണിയുടെ വിവാഹം. ഐടി പ്രൊഫഷണലായ നിതേഷാണ് ഭര്‍ത്താവ്. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു.  കൂടുതല്‍ കാണാം

ആന്റണി വര്‍ഗീസ്
5

പ്രേക്ഷകരുടെ പ്രിയതാരം ആന്റണി വര്‍ഗീസിന്റെ വിവാഹം 2021 ആഗസ്ത് 7നായിരുന്നു. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ് പൗലോസാണ് ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കൂടുതല്‍ കാണാം


റബേക്ക സന്തോഷ്
6

2021 നവംബര്‍ 1നായിരുന്നു സിനിമ- സീരിയല്‍ താരം റബേക്ക സന്തോഷും സിനിമാ സംവിധായകന്‍ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം. സിനിമ-സീരിയല്‍ രംഗത്തെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 5 വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+