X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സംവിധായകര്‍ ഉപേക്ഷിച്ചതോ അതോ ദിലീപ് പിന്മാറിയതോ? പാതിവഴിയിൽ നിന്നു പോയ ദിലീപ് ചിത്രങ്ങള്‍

Author Administrator | Published: Friday, May 5, 2023, 06:48 PM [IST]

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ദിലീപ് ചിത്രമായിരുന്നു പിക് പോക്കറ്റ്. പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ദിലീപ് പോക്കറ്റടി വരെ പഠിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാളിതുവരെയായിട്ടും ചിത്രത്തെക്കുറിച്ച് യാതൊരു അപ്‌ഡേറ്റും വന്നിട്ടില്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ചിത്രം ദിലീപ് പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നാണ് വാര്‍ത്തകള്‍. പിക് പോക്കറ്റ് പോലെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ ദിലീപ് ചിത്രങ്ങളിതാ.


cover image

ഉള്ളടക്ക പട്ടിക

1

2013ല്‍ ദിലീപിനെ നായകനാക്കി മനോരഥം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആര്‍.സുകുമാരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. അഡ്വ. അനില്‍ കുമാറായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്‌. ചാര്‍ളി ചാപ്ലിന്റെ രൂപവും സ്വാഭവമുള്ള കഥാപാത്രമായിട്ടായിരുന്നു ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അമല പോളിനെ നായികയായും നിശ്ചയിച്ചിരുന്നു. എന്നാല്‍ പാതിവഴിയില്‍ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.  

2

ദിലീപിനെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ ചക്രം എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ പേരില്‍ പിന്നീട് പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് ചക്രം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.  

3

2014ല്‍ ദിലീപിനെ നായകനാക്കി ഛോട്ടാ ദാദ എന്നൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഉദയ്കൃഷ്ണ-സിബി കെ തോമസിന്റെ തിരക്കഥയില്‍ ഷാഫിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ പ്രഖ്യാപനം മാത്രമായി മാറുകയായിരുന്നു ഛോട്ടാ ദാദ. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ചിത്രത്തെക്കുറിച്ച് യാതൊരു അപ്‌ഡേറ്റും വന്നിട്ടില്ല.

പിക് പോക്കറ്റ്
4

ദിലീപിനെ നായകനാക്കി പി.ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു പിക് പോക്കറ്റ്. ചിത്രത്തിനായി ദിലീപ് പോക്കറ്റടി വരെ പഠിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ദിലീപ് ചിത്രം ഉപേക്ഷിച്ചു എന്നാണ് വാര്‍ത്തകള്‍.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+