X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അജഗജാന്തരം മുതല്‍ മിന്നല്‍ മുരളി വരെ; ക്രിസ്തുമസ് കാത്ത് 6 സിനിമകള്‍

Author Administrator | Updated: Wednesday, January 19, 2022, 09:26 PM [IST]

പ്രഖ്യാപനം മുതല്‍ക്കു തന്നെ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളായിരുന്നു മിന്നല്‍ മുരളിയും അജഗജാന്തരവും. നിരവധി തവണ റിലീസ് മാറ്റിവെച്ച സിനിമകള്‍ ഒടുവില്‍ ക്രിസ്തുമസിന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഈ സിനിമകള്‍ക്കൊപ്പം തന്നെ തിയറ്റര്‍, ഒടിടി എന്നിവയിലായി ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന പ്രധാനപ്പെട്ട മലയാള ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.


cover image
അജഗജാന്തരം
1

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിച്ച ചിത്രമാണ് അജഗജാന്തരം. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും  ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്‌‌ കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. 

മിന്നല്‍ മുരളി
2

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജയ്സൺ എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ.   

കുഞ്ഞെല്‍ദോ
3

റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലിയാണ് ചിത്രത്തില്‍ കുഞ്ഞെല്‍ദോയായി എത്തുന്നത്. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. 

മധുരം
4

ജോജു ജോര്‍ജ്ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം. നിഖില വിമല്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. 

മ്യാവൂ
5

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മ്യാവൂ. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ് തിരക്കഥ. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മംമ്തയും സൗബിനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോളാമ്പി
6

അരിസ്റ്റോ സുരേഷിനെ പ്രധാന കഥാപാത്രമാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കോളാമ്പി. നിത്യാമേനോന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന ഷോയുടെ ഫിനാലെ വേദിയില്‍ വെച്ചായിരുന്നു അരിസ്‌റ്റോ സുരേഷ് മുഖ്യവേഷത്തില്‍ ഒരു ചിത്രത്തിലെത്തുന്നു എന്ന പ്രഖ്യാപനം നടന്നത്.മോഹന്‍ലാലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+