>

  ഷമ്മി ഹീറോ ആടാ ഹീറോ ; 2019ലെ മികച്ച നെഗറ്റീവ് കഥാപാത്രങ്ങള്‍

  ''അവനെ എന്റെ കൈയില്‍ കിട്ടിയിരുന്നേല്‍ ഞാന്‍ പിടിച്ച്‌ രണ്ട് പൊട്ടിച്ചേനെ''...'ഉയരെ' യില്‍ ആസിഫ് അലിയുടെ പ്രകടനം കണ്ട് ഒട്ടുമിക്ക പ്രേക്ഷകരും പറഞ്ഞത് ഈ കാര്യമായിരുന്നു.അത്രത്തോളം ഗംഭീരമായിരുന്നു ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന നെഗറ്റീവ് കഥാപാത്രം.ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നു തന്നെയായിരുന്നു ചിത്രത്തിലേത്‌.ചില സിനിമകള്‍ കണ്ടിറങ്ങി തിയേറ്ററിനു പുറത്തിറങ്ങിയാലും അതിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ അങ്ങനെതന്നെ നിലനില്‍ക്കും.ചിലര്‍ക്ക് ആ കഥാപാത്രം അവതരിപ്പിച്ചവരെ തല്ലാന്‍ തോന്നും.അതുതന്നെയാണ് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നവരുടെ ഏറ്റവും വലിയ വിജയവും.ഈ വര്‍ഷവും അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് തല്ലാന്‍ തോന്നിയ നിരവധി നെഗറ്റീവ് കഥാപാത്രങ്ങളുണ്ട്‌...അവരിതാ..!

  1. ഫഹദ് ഫാസില്‍

  അറിയപ്പെടുന്നത്‌

  Actor/Producer

  ജനപ്രിയ ചിത്രങ്ങള്‍

  സീ യൂ സൂണ്‍, സീ യൂ സൂണ്‍, ട്രാന്‍സ്

  ഷമ്മി ഹീറോ ആടാ ഹീറോ..കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ഏറ്റെടുത്ത മാസ്സ് ഡയലോഗ്.ആണധികാരത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട ഫഹദിന്റെ കഥാപാത്രമായ ഷമ്മിയെ സിനിമ കണ്ടിറങ്ങിയ ആരും മറന്നുകാണില്ല ആ ഡയഗോലുകളും...

  2. ആസിഫ് അലി

  അറിയപ്പെടുന്നത്‌

  Actor/Producer

  ''അവനെ എന്റെ കൈയില്‍ കിട്ടിയിരുന്നേല്‍ ഞാന്‍ പിടിച്ച്‌ രണ്ട് പൊട്ടിച്ചേനെ''...'ഉയരെ' യില്‍ ആസിഫ് അലിയുടെ പ്രകടനം കണ്ട് ഒട്ടുമിക്ക പ്രേക്ഷകരും പറഞ്ഞത് ഈ കാര്യമായിരുന്നു.അത്രത്തോളം ഗംഭീരമായിരുന്നു ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന നെഗറ്റീവ് കഥാപാത്രം.ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നു തന്നെയായിരുന്നു ചിത്രത്തിലേത്‌.  

  3. ഷൈന്‍ ടോം ചാക്കോ

  തുടക്കം മതുല്‍ ഒടുക്കം വരെ പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനമായിരുന്നു ഇഷ്‌ക്കില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രം.അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആല്‍വിന്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു ഷൈന്‍ അവതരിപ്പിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X