X
തങ്കം

തങ്കം

Crime | Drama | 26 Jan 2023 | U/A | 145 Mins
Malayalam

2.5 /5 Users

0 /5 Filmibeat

തങ്കം കഥ

ബിജു മേനോൻ, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. തീരം എന്ന സിനിമയിലൂടെയാണ് സഹീദ് അറാഫത്ത് ശ്രദ്ധിക്കപ്പെടുന്നത്. ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അഭിനേതാക്കള്‍ അപര്‍ണ ബാലമുരളിയാണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡ് നടനും സംവിധായകനും നടനുമായ ഗിരീഷ് കുല്‍ക്കര്‍ണിയും പ്രധാന കഥാപാത്രമായി എത്തുന്നു. തിരക്കഥാകൃത്തും, മറാത്തി നടനുമായ ഗിരീഷ് കുല്‍ക്കര്‍ണിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് തങ്കം.  കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇവര്‍ക്ക് പുറമെ മറാത്തി, തമിഴ്, ഹിന്ദി താരങ്ങളും സിനിമയില്‍ പ്രധാന താരങ്ങളായി എത്തുന്നുണ്ട്. കഥ ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രം തൃശ്ശൂരില്‍ സ്വര്‍ണ ബിസിനസ് നടത്തുന്ന കണ്ണന്‍, മുത്തു എന്നീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. തൃശ്ശൂര്‍ - കോയമ്പത്തൂര്‍ റൂട്ടിലെ കടകളില്‍ സ്വര്‍ണം കൊണ്ടുപോവുകയും തിരിച്ച് തങ്കം കൊണ്ടുവരികയും ചെയ്യുന്ന പാര്‍ടണര്‍മാരാണ് മുത്തുവും കണ്ണനും. ബിജു മേനോന്‍ മുത്തുവായി എത്തുമ്പോള്‍ വിനീത് ശ്രീനിവാസനാണ് കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൊക്കേഷനുകള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നിര്‍മ്മാണം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയത്. ദേവി നീയേ, വരലക്ഷ്മി നീയേ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. 2023 ജനുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ്.
Read More

തങ്കം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തങ്കം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സഹീദ് അറാഫത്ത്
ഛായാഗ്രഹണം ഗൗതം ശങ്കർ
സംപാദക കിരണ്‍ ദാസ്‌
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, രാജന്‍ തോമസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തങ്കം വിമർശകരുടെ അവലോകനം

https://www.manoramaonline.com
തികച്ചും സിനിമാറ്റിക്കായ രീതിയിൽ പറഞ്ഞുപോവുന്ന ഒരു ത്രില്ലർ ചിത്രമാണ് തങ്കം

തങ്കം ട്രെയിലർ

Video Thumbnail

തങ്കം പാട്ടുകൾ

Music Director: ബിജിബാൽ

തങ്കം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തങ്കം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+