X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വേട്ടയാടിയ പിഴവുകളെക്കുറിച്ച് തെന്നിന്ത്യന്‍ സുന്ദരിമാർ

Author Administrator | Updated: Friday, August 12, 2022, 07:21 PM [IST]

സൂര്യ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗജനിയില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നുന്നുവെന്ന് നയന്‍താര മുന്‍പ് തുറന്നു പറഞ്ഞിരുന്നു. നായികയായ അസിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാകും തനിക്കും എന്നു കരുതിയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും, പിന്നീട് അതോര്‍ത്തപ്പോള്‍ വലിയ മണ്ടത്തരമായി തോന്നിയെന്നുമായിരുന്നു ഒരു അഭിമുഖത്തിനിടയില്‍ നയന്‍താര തുറന്നു പറഞ്ഞത്. നയതാരയെപ്പോലെ മുന്‍പ് എടുത്ത തീരുമാനങ്ങളില്‍ വിഷമം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞ നായികമാരിതാ.


cover image
പൂജ ഹെഗ്‌ഡെ
1

ഹൃത്വിക് റോഷനും പൂജ ഹെഗ്‌ഡെയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു മോഹന്‍ജോ ദാരോ. 100കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റാവാതെ പോയതില്‍ തനിക്ക് സങ്കടമുണ്ടെന്ന് പൂജ ഹെഗ്‌ഡെ തുറന്നു പറഞ്ഞിരുന്നു.  

രഷ്മിക മന്ദാന
2

ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പറ്റാത്തത് തനിക്ക് സങ്കടമുള്ള കാര്യമാണെന്നാണ് നടി രശ്മിക മന്ദാന പറയുന്നത്. കുറഞ്ഞത് ആഴ്ചചയില്‍ രണ്ടു ദിവസമെങ്കിലും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാന്‍ ആഗ്രമുണ്ടെന്നും നടി പറഞ്ഞിരുന്നു.  

നയൻതാര
3

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഗജനിയില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് നയന്‍താര തുറന്നു പറഞ്ഞിരുന്നു. നായികയായ അസിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമാകും തന്റേതും എന്നു കരുതിയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് എന്നും ചിത്രത്തില്‍ അഭിനയിച്ചത് വലിയ മണ്ടത്തരമായിരുന്നുവെന്നുമാണ് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.  

സമാന്ത റൂത്ത് പ്രഭു
4

ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിനു ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് സമാന്ത തുറന്നു പറഞ്ഞിരുന്നു. മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായി മൂന്ന് ടാറ്റൂകളാണ് നടിയുടെ ശരീരത്തിലുള്ളത്‌.

ഇല്യാന ഡിക്രൂസ്
5

തിരക്കുകള്‍ കാരണം ഷൂട്ടിങ്ങ് സമയങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് തന്റെ വിഷമമെന്നാണ് നടി ഇല്യാന ഡിക്രൂസ് പറയുന്നത്. ഒരേ സമയം ഒന്നിലധികം സിനിമകള്‍ക്കായി ഡേറ്റ് കൊടുക്കുന്നതിനാലാണ് ഷൂട്ടിങ്ങ് ആസ്വദിച്ച് ചെയ്യാന്‍ കഴിയാത്തത് എന്നാണ് നടി പറയുന്നത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+