X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ലോകം കീഴടക്കിയ ദൃശ്യക്കാരന്‍! ജിത്തു ജോസഫിന്‍റെ അസാധാരണ വിജയത്തിന് പിന്നില്‍

Author: Administrator | Updated: Monday, February 27, 2023, 08:40 PM [IST]

പ്രേക്ഷകര്‍ ഒരിക്കല്‍പ്പോലും വിചാരിക്കാത്ത അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ക്ലൈമാക്‌സില്‍ പ്രേക്ഷകരുടെ കിളി പറത്തുന്ന സംവിധായകനാണ് ജിത്തു ജോസഫ്. മെമ്മറീസും, ദൃശ്യവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നതും അതുകൊണ്ടുതന്നെയാണ്. മലയാളികള്‍ കണ്ടു മടുത്ത സ്ഥിരം ത്രില്ലറുകളില്‍ നിന്നും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ജിത്തുവിന്റെ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ജിത്തുവിന്റെ സിനിമകളുടെ വിജയത്തിന് പിന്നില്‍ എന്തായിരിക്കാം കാരണം ?

Share:
cover image
1

സംവിധായകന്‍ ജയരാജിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് ജിത്തു ജോസഫ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 2007ല്‍ ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. എന്നാല്‍ ആദ്യ ചിത്രം തിയേറ്ററുകളില്‍ നിന്നും പരാജയം ഏറ്റുവാങ്ങി. പിന്നീട് ത്രില്ലര്‍ ഴോണര്‍ മാറ്റിപ്പിടിച്ച് അമ്മ-മകള്‍ സ്‌നേഹത്തിന്റെ കഥ പറഞ്ഞ മമ്മീ ആന്‍ഡ് മീ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി മൈ ബോസ് സംവിധാനം ചെയ്തു. മൈ ബോസിന്റെ ഗംഭീര വിജയത്തോടെ മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായി ജിത്തു മാറുകയായിരുന്നു.


2

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ മെമ്മറീസിലൂടെയാണ് ആദ്യം ചിത്രം ഡിക്റ്ററ്റീവിന്റെ പരാജയം ജിത്തു മാറ്റിയെടുത്തത്. മികച്ച വിജയം നേടിയ ചിത്രം മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിലൊന്നാണ്. 2013ല്‍ പുറത്തിറങ്ങിയ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്. അപ്രതീക്ഷിതമായ ക്ലൈമാക്‌സിലൂടെ പ്രേക്ഷകരുടെ കിളി പറത്തിയ ചിത്രം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു

3

50 കോടി ക്ലബില്‍ കയറിയ ആദ്യ മലയാള സിനിമയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. 2015ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് രണ്ടാംഭാഗവും വന്നിരുന്നു. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.


4

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്‌സിലൂടെ ദൃശ്യം സൂപ്പര്‍ഹിറ്റിലേക്ക് കടന്നപ്പോഴായിരുന്നു ജിത്തു ജോസഫ് എന്ന സംവിധായകനെ മലയാളികള്‍ ചേര്‍ത്ത്പ്പിടിക്കാന്‍ തുടങ്ങിയത്. പിന്നീട് ത്രില്ലറുകള്‍ എന്നാല്‍ മലയാളികള്‍ക്ക് ജീത്തു ജോസഫ് സിനിമകളായി മാറി. 2015ല്‍ പുറത്തിറങ്ങിയ ദൃശ്യത്തെ വെല്ലാന്‍ ഇന്ന് വരെ മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം.

5

മികവുറ്റ തിരക്കഥയും പ്രേക്ഷകരുടെ കിളി പറത്തുന്ന ക്ലൈമാക്‌സുകളും അവതരണ രീതിയുമാണ് ജിത്തു ജോസഫ് എന്ന സംവിധായകന്റെ വിജയത്തിന് പിന്നില്‍. അങ്ങനെയല്ലായിരുന്നെങ്കില്‍ ദൃശ്യം പോലൊരു മെഗാഹിറ്റോ, മെമ്മറീസ് പോലൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറോ മലയാള സിനിമയ്ക്ക് ഒരിക്കലും ലഭിക്കില്ലായിരുന്നു.  


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+