twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വിവാഹ മോചനത്തില്‍ അവസാനിച്ച മലയാള സിനിമയിലെ പ്രണയവിവാഹങ്ങള്‍

    Author Administrator | Updated: Friday, April 29, 2022, 10:27 AM [IST]

    മലയാള സിനിമ ഒന്നടങ്കം ആഘോഷമാക്കിയ താരവിവാഹമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹം. മഞ്ജുവിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു 2015ല്‍ ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. അത്തരത്തില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയും പിന്നീട് വേര്‍പിരിയുകയും ചെയ്ത മലയാളത്തിലെ പ്രമുഖ താരങ്ങളെക്കുറിച്ച് കൂടുതലറിയാം.

    cover image
    Mukesh

    മുകേഷ്

    1

    ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1987ലാണ് സരിതയും മുകേഷും വിവാഹിതരായത്. പിന്നീട് 1996 മുതല്‍ ഇരുവരും അകന്നു കഴിയാന്‍ തുടങ്ങി. തുടര്‍ന്ന് 2013ല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്യുകയായിരുന്നു.  

    Dileep

    ദിലീപ്

    2

    1998ലായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായതിനാല്‍ തന്നെ മഞ്ജു വാര്യരുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹശേഷം മഞ്ജു സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2015ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.  

    Sreenath

    ശ്രീനാഥ്

    3

    ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1984ലായിരുന്നു ശാന്തികൃഷ്ണയും ശ്രീനാഥും തമ്മിലുള്ള വിവാഹം. സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു ഇരുവരുടെയും പ്രണയം തുടങ്ങിയത്. എന്നാല്‍ 1995ല്‍ ഇരുവരും വിവാഹമോചിതരായി.  

    Priyadarshan

    പ്രിയദർശൻ

    4

    ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് 1990ല്‍ പ്രിയദര്‍ശനും ലിസിയും വിവാഹിതരായത്. വിവാഹശേഷം ലിസി ഹിന്ദു മതം സ്വീകരിച്ച് പേരും മാറ്റിയിരുന്നു. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.  

    Manoj K Jayan

    മനോജ്‌ കെ ജയൻ

    5

    മലയാള സിനിമ ആഘോഷമാക്കിയ വിവാഹമായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടേതും. പ്രണയത്തിനൊടുവില്‍ 2000ത്തില്‍ വിവാഹിതരായ ഇരുവരും പക്ഷേ 2008ല്‍ പിരിഞ്ഞു.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X