വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അബു സലീം. കേരള പോലീസില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അബു സലീമിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. സിനിമയും ജോലിയും ഒരുപോലെ കൊണ്ടു നടന്ന അബു 2012ലായിരുന്നു സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ അതിനിടയില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം അബു സലീം ഉണ്ടാക്കിയെടുത്തിരുന്നു. അബു സലീമിനെപ്പോലെ പോലീസ് സേനയില്‍ ജോലി ചെയ്ത മറ്റു ചില നടന്മാരും മലയാള സിനിമയിലുണ്ട്. അവരുടെ കൂടുതല്‍ വിശേഷങ്ങളിതാ.