X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

റിയല്‍ ഷോ, റിയല്‍ ഫണ്‍; മലയാളത്തിലെ ടോപ് 5 റിയാലിറ്റി ഷോകള്‍

Author: Administrator | Updated: Friday, October 29, 2021, 06:18 PM [IST]

ടെലിവിഷന്‍ സീരിയലുകള്‍ പോലെ തന്നെ നിരവധി പ്രേക്ഷകരുള്ള മറ്റൊരു വിഭാഗമാണ് ടെലിവിഷന്‍ റിയാലിറ്റി ഷോകളും ഗെയിം ഷോകളും. സ്റ്റാര്‍ മാജിക്, കോമഡി ഉത്സവം തുടങ്ങി സൂപ്പര്‍ ഹിറ്റായ നിരവധി ടെലിവിഷന്‍ പരിപാടികള്‍ ഇന്ന് മലയാളത്തിലുണ്ട്. റേറ്റിംഗിങ്ങില്‍ ആദ്യ 5സ്ഥാനത്ത് നില്‍ക്കുന്ന മലയാത്തിലെ പ്രധാനപ്പെട്ട റിയാലിറ്റി ഷോകളെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
സ്റ്റാര്‍ മാജിക്‌
1

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോ കുറഞ്ഞ സമയംകൊണ്ടാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. 2019ല്‍ ആരംഭിച്ച പരിപാടി ലക്ഷ്മി നക്ഷത്രയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ പരിപാടിക്കെതിരെ നിരന്തരം പരാതികളും ഉയര്‍ന്നിരുന്നു. സ്ത്രീവിരുദ്ധത, ആദിവാസികളെ കളിയാക്കിയുള്ള സ്‌കിറ്റ്, ബോഡിഷെയിമിങ്ങ് തുടങ്ങിയവയായിരുന്നു പരാതിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍.  


അരം+ അരം= കിന്നരം
2

ടെലിവിഷന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് അരം+ അരം= കിന്നരം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് പ്രേക്ഷകര്‍ നിരവധിയാണ്. പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ ജനപ്രിയ നായകന്‍ ദിലീപായിരുന്നു അതിഥിയായി എത്തിയത്. ഈ എപ്പിസോഡ് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.  

ഉടൻ  പണം 3.0
3

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയാണ് ഉടന്‍ പണം 3.0. മീനാക്ഷി രവീന്ദ്രൻ, ഡെയ്ൻ ഡേവിസ്, സുഹൈദ് കുക്കു എന്നിവരാണ് പരിപാടിയുടെ അവതാരകര്‍. പതിവ് ടെലിവിഷന്‍ ഷോകളില്‍ നിന്നും മാറി വേറിട്ട രീതിയില്‍ അവതരിപ്പിച്ച ഷോ കുറഞ്ഞ സമയംകൊണ്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.


ഒരു ചിരി  ഇരുചിരി ബംബർ ചിരി
4

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോയാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരുചിരി ബംബര്‍ ചിരി. നടനും ബിഗ്‌ബോസ് മലയാളം സീസണ്‍ വണ്‍ വിജയിയുമായ സാബുമോന്‍ അബ്ദുസമദ്, ചലച്ചിത്ര താരങ്ങളായ മഞ്ജു പിള്ള, നസീര്‍ സംക്രാന്തി എന്നിവരാണ് പരിപാടിയുടെ വിധികര്‍ത്താക്കള്‍.  

കോമഡി ഉത്സവം
5

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം. ചലച്ചിത്ര താരം മിഥുന്‍ രമേഷാണ് പരിപാടിയുടെ അവതാരകന്‍. കുറഞ്ഞ സമയം കൊണ്ടാണ് കോമഡി ഉത്സവം പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായി മാറിയത്.  


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+