Celebs » Arthana Vijayakumar » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് അര്‍ത്ഥന വിജയകുമാര്‍.ചലച്ചിത്ര നടൻ വിജയകുമാറിന്റെ മകളാണ്.തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്‌. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'മുദ്ദുഗവു' ആണ് ആദ്യചിത്രം.സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. സംഗീത സംവിധായകന്‍ ജിവി പ്രകാശ് നായകനായ 'സെമ്മ' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നാലെ സമുദ്രക്കനി സംവിധാനം ചെയ്ത 'തൊണ്ടന്‍' എന്ന ചിത്രത്തിലും  നായികയായി. കൂടാതെ 'വെണ്ണിലാക്കബഡി കൂട്ടത്തി'ന്റെ രണ്ടാം ഭാഗത്തിലും അര്‍ത്ഥനയായിരുന്നു നായിക.  തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീതമ്മ അന്തലു രാമയ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. 
മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more