Celebs»Asif Ali»Biography

    ആസിഫ് അലി ജീവചരിത്രം

    യുവ ചലച്ചിത്രതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. 1986 ഫെബ്രുവരി 4-ന് മരവെട്ടിക്കൽ വീട്ടിലെ എം പി ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ചു.ആസിഫിന്റെ പിതാവ് മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നു. അസ്കർ അലി ഇളയ സഹോദരനാണ്. റാന്നിയിൽ ജനിച്ച ആസിഫ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള കാരിക്കോടാണ് വളർന്നത്.തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിൽ നിന്നും, തൃപ്പൂണിത്തുറ പുത്തൻകുരിശു രാജർഷി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടി. കണ്ണൂർ സ്വദേശിനിയായ സമയുമായി 2013 മേയ് 26-ന് വിവാഹിതനായി. 

    ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫ് അഭിനയിച്ച "ആദ്യമായി" എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലേക്ക് ആസിഫ് അലിയെ തിരഞ്ഞെടുക്കാൻ ഇതു കാരണമായി. നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്.ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. 

    രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ 'കഥ തുടരുന്നു' എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു.ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്.  പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി.  ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. 

    പുരസ്കാരങ്ങൾ

    2010-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച വില്ലന്‍-അപൂര്‍വ്വരാഗം
    2011-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച താര ജോഡി-സോള്‍ട്ട് ആന്റ് പെപ്പര്‍
    2016-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച താരജോഡി-അനുരാഗ കരിക്കിന്‍ വെള്ളം
    2016-ഫിലിം ക്രിട്ടിക്ക്‌സ് അവാര്‍ഡ്-സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്-മികച്ച നടന്‍-നിര്‍ണായകം
    2017-സെറ വനിത ഫിലിം അവാര്‍ഡ്-മികച്ച ജോഡി-അനുരാഗ കരിക്കിന്‍ വെള്ളം,നിര്‍ണായകം
    2018-റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡ്-ഗോള്‍ഡന്‍ സ്റ്റാര്‍

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X