Celebs»Asokan»Biography

    അശോകന്‍ ജീവചരിത്രം

    മലയാളചലച്ചിത്രവേദിയിലെ ഒരു പ്രമുഖ നടനാണ് അശോകൻ. ആലപ്പുഴ ജില്ലയിലെ മുതുകുളത്തിനടുത്തുള്ള ചേപ്പാട് സ്വദേശിയാണ്.പി. പത്മരാജന്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ 'പെരുവഴിയമ്പലം' എന്ന ചിത്രത്തിലെ 'വാണിയൻ കുഞ്ചു' വിനെ അവതരിപ്പിച്ചുകൊണ്ടു തുടങ്ങിയ ചലച്ചിത്രാഭിനയം ദശാബ്ദങ്ങൾ നീണ്ടു. മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.എങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.തനിക്കു ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കി.
     
    ഭരതൻ സംവിധാനം ചെയ്ത 'പ്രണാമം', അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത 'അനന്തരം' ഹരികുമാർ സംവിധാനം ചെയ്ത 'ജാലകം" തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുദാഹരണങ്ങളാണ്.ഇടവേള, ഗാന്ധി നഗർ 
    സെക്കന്റ്‌ സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി.ടെലിവിഷൻ പരമ്പകളിലും സജീവമാണ്.നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം. ചലച്ചിത്രഗാന സംബന്ധിയായ ടെലിവിഷൻ ഷോകളിൽ അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X