എ വി അനുപ്
Born on 30 Apr 1962 (Age 58)
എ വി അനുപ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് എ വി അനൂപ്. 2007ല്‍ ഉദയ് അനന്തന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയകാലം എന്ന ചിത്രം നിര്‍മ്മിച്ചു. പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവായി. ഏകദേശം 15 ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ക്രിസ്ത്യന്‍ബ്രദേഴ്‌സ്, മി ഫ്രോഡ്, എസ്ര, ഗോദ, ലില്ലി, അമ്പിളി,ഓള് എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഈ ചിത്രങ്ങളൊക്കെയും വാണിജ്യപരമായി മികച്ച വിജയമാണ് നേടിത്.കൂടാതെ ജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു മുത്തശ്ശി ഗദ, ജയ് കെ സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ എസ്ര എന്നീ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവാണ്. 2007 ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയകാലം എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.