Celebs»Biju Menon»Biography

    ബിജു മേനോൻ ജീവചരിത്രം

    മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത നടനാണ് ബിജുമേനോന്‍. 1970 സെപ്റ്റംബര്‍ 9ന് ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. പിന്നീട് 1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. മിക്ക ചിത്രങ്ങളിലും സഹനടന്റെ വേശമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യാറുള്ളത്. 90കളുടെ മധ്യത്തില്‍ ബിജു മേനോന്‍ നായകനായ  ചില ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും അവയ്ക്ക് അത്രമേല്‍ വിജയം കൊയ്യാന്‍ സാധിച്ചില്ല. എന്തിരുന്നാലും സുരേഷ് ഗോപിയോടൊപ്പം അദ്ദേഹം അഭിനയിച്ച പത്രം, എഫ് ഐ ആര്‍, ചിന്താമണി കൊലക്കേസ് തുടങ്ങിയവ വന്‍ വിജയങ്ങളായിരുന്നു. 

    സംവിധയകാന്‍ ലാല്‍ ജോസിന്റെ പ്രിയപ്പെട്ട നടനാണ് ബിജു മേനോന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. അദ്ദേഹം അഭിനയിച്ച നിരവതി ലാല്‍ ജോസ് ചിത്രങ്ങള്‍ തന്നെ ഇതിനുദാഹരണം. ഒരു മറവത്തൂര്‍ കനവ് , ചന്ദ്രനുദിക്കുന്ന ദിക്കില്‍, രണ്ടാം ഭാവം, രസികന്‍, ചാന്തുപൊട്ട്, പട്ടാളം, മുല്ല എന്നിങ്ങനെ നീളുന്നു ചിത്രങ്ങളുടെ പട്ടിക. മേഘമല്‍ഘാര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മധുരനൊമ്പരക്കാറ്റ്, ശിവം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

    കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിനുപുറമെ തമിഴ് ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയനാക്കി. മലയാള ചലച്ചിത്ര അഭിനേത്രിയായിരുന്ന സംയുക്ത വര്‍മ്മയാണ് ഭാര്യ.


    കേരള സംസ്ഥാന ഫിലിം അവാർഡ്
    സെക്കൻഡ് ബെസ്റ്റ് ആക്ടർ
    കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 1997
    ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് 6 B

    കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2010
    സപ്പോർട്ടിംഗ് ആക്ടർ
    മേരിക്കുണ്ടൊരു കുഞ്ഞാട്
    ഗദ്ദാമ

    കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച നടന്‍ (അയ്യപ്പനും കോശിയും)

    ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച സഹനടന്‍ (അയ്യപ്പനും കോശിയും)








     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X