Celebs»Biju Pappan»Biography

    ബിജു പപ്പൻ ജീവചരിത്രം

    മലയാളചലച്ചിത്ര രംഗത്തെ ഒരു സഹ നടനാണ്‌ ബിജു പപ്പൻ. എം പി പത്മനാഭന്റെയും എം എസ് കുമാരിയുടേയും മകനായി 1969-ൽ തിരുവനന്തപുരം ജില്ലയിലെ കണ്ണന്മൂലയിൽ ജനിച്ചു. തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിലും നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്കൂളിലുമായി പ്രൈമറി വിദ്യഭ്യാസം പൂർത്തിയാക്കിയത്തിനു ശേഷം കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്കിൽ നിന്നു സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി. കോളേജ് കാലത്ത് ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി, സ്പോർട്സ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

     1991-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സമൂഹം' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് വാത്സല്യം, താലി, വാവ, കാവ്യാഞ്ജലി, സ്ത്രീ ഒരു സാന്ത്വനം എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കമ്മീഷണർ, സിംഹവാലൻ മേനോൻ, ബോക്സർ തുടങ്ങിയ ചിത്രങ്ങളിൽ ചെറുവേഷങ്ങൾ ചെയ്ത ബിജു പപ്പൻ 2005 മുതൽ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. 

    "ഇനി സീരിയലുകളിൽ അഭിനയിക്കരുത്" എന്ന സംവിധായകൻ ജോഷിയുടെ ഉപദേശപ്രകാരം സീരിയൽ അഭിനയം നിർത്തുകയും ജോഷിയുടെ തന്നെ നരൻ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ദ്രോണ, യുഗപുരുഷൻ, ഇന്ത്യൻ റുപ്പി, ആഗസ്റ്റ് 15, സിംഹാസനം, റൺ ബേബി റൺ, വില്ലാളിവീരൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയത്തോടൊപ്പം ബിജു പപ്പൻ ബിസിനസ്സ് രംഗത്തും സജീവമാണ്.  
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X