ബിന്ദു പണിക്കര്‍ ജീവചരിത്രം

  പ്രശസ്ത മലയാളചലച്ചിത്രനടിയാണ് ബിന്ദു പണിക്കര്‍. 1972 ഏപ്രില്‍ 29ന് ദാമോദരപണിക്കരുടെയും നീനയുടെയും മകളായി കോഴിക്കോട് ജനിച്ചു. മിശ്രവിവാഹമായിരുന്നു മതാപിതാക്കളുടേത്. അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യാഗസ്ഥനായിരുന്നു.ബ്രിസ്‌കോ സ്‌ക്കൂള്‍, എറണാകുളം വിദ്യാനികേതന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.പഠനത്തിനുശേഷം കലാഭവനില്‍ നിന്നും ശാസ്തീയ പഠനത്തില്‍ പരിശീലനം നേടി.

  1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.അഭിനയിച്ച കഥാപാത്രങ്ങളില്‍ മിക്കതും ഹാസ്യകഥാപാത്രങ്ങളാണ്.കാബൂളിബാല, ഒരു അഭിഭാഷകന്റെ ഡയറിക്കുറിപ്പ്, ഇഷ്മടമാണു നൂറുവട്ടം, സാമൂഹ്യപാഠം, സല്ലാപം, ഞങ്ങള്‍ സന്തുഷ്ടരാണ്, നിറം, ജോക്കര്‍, ദോസ്ത, കുഞ്ഞിക്കൂനന്‍, ഗ്രോമഫോണ്‍, സദാനന്ദന്റെ സമയം, ഇരുവട്ടം മണവാട്ടി, മാണിക്യക്കല്ല്, അമര്‍ അകബര്‍ ആന്റണി തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

  തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ അഭിനേത്രി.സംവിധായകനായിരുന്ന ബിജു വി നായരാണ് ആദ്യ ഭര്‍ത്താവ്.1997 ഒക്ടോബര്‍ 27നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം.അരുന്ധതി പണിക്കര്‍ ആണ് മകള്‍. 2003ല്‍ ഹൃദയാഘാതംമൂലം ബിജു നായര്‍ അന്തരിച്ചു.പിന്നീട് 2009ല്‍  നടന്‍ സായി കുമാറിനെ വിവാഹം ചെയ്യ്തു.എന്നാല്‍ ബിന്ദു തന്റെ കുടുംബജീവിതം തകര്‍ത്തു എന്ന ആരോപണവുമയി സായികുമാറിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു.ഇപ്പോള്‍ കുടുംബസമേതം കൊച്ചിയിലാണ് താമസം.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X