Celebs»Binoy Nambala»Biography

    ബിനോയ് നമ്പാല ജീവചരിത്രം

    വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ചലച്ചിത്ര നടനാണ് ബിനോയ് നമ്പാല.സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ക്കു തന്നെ നാടകങ്ങളോട് താല്‍പര്യമായിരുന്നു.പ്രാഥമിക വിദ്യാഭാസം പരപ്പനങ്ങാടിയില്‍, പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എക്കൊണോമിക്‌സിന് ബിരുദം.കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ 2002-04ല്‍ നാടകത്തില്‍ എം എ.അതിനുശേഷം 2005-06 നാടകത്തില്‍ തന്നെ എംഫില്‍.പി ബാല ചന്ദ്രന്‍ (തിരക്കഥാകൃത്ത്, നടന്‍) സാറിന്റെ കീഴില്‍ MG യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ആയിരുന്നു എംഫില്‍ 1997 മുതല്‍ നാടകരംഗത്ത് സജീവമായ ബിനോയ് ഏകദേശം ഇരുപത് വര്‍ഷക്കാലം നാടകരംഗത്ത് സജീവമായിരുന്നു.ഇരുപത്തിയഞ്ചിലേറെ നാടകങ്ങള്‍ ഇതിനോടകം ചെയ്തു.

    രണ്ടേ രണ്ട് പേരെ മാത്രം അരങ്ങില്‍ അവതരിപ്പിച്ച് ജയപ്രകാശ് കൂളൂര് എഴുതി സംവിധാനം ചെയ്ത 'ചക്കീസ് ചങ്കരം' എന്ന നാടകത്തില്‍ അവതരിപ്പിച്ച ചങ്കരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2004 മുതല്‍ 2010 വരെ ഏതാണ്ട് അമ്പതോളം വേദികളില്‍ ഈ നാടകം അരങ്ങേറിയിരുന്നു. നിരവധി തിയേറ്റര്‍ ഫെസ്റ്റിവലുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.വേദികള്‍ മാറി വന്നതോടെ ചക്കീസ് ചങ്കരം പുതിയ ഒരു പരീക്ഷണത്തിലൂടെ മുന്നോട്ട് പോയി. ചക്കീസ് ചങ്കരം 1,2,3,4 അങ്ങനെ സീരീസ് ആയി ഇറങ്ങി.ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നാടകം അതിന്റെ പരമ്പരയായി വന്നിരുന്നത്.

    ''ബിനോയ് നീ നാടകം നിര്‍ത്തണം, ഇങ്ങനെ നാടകത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ പോരാ, ഒന്ന് മാറ്റി പിടിക്ക്'' എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതോടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആ കാലയളവില്‍ തന്നെ ആഷിക്ക് അബു സംവിധാനം ചെയ്ത രണ്ട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.പാലേരി മാണിക്യം എന്ന ചിത്രത്തിനു വേണ്ടിയുള്ള ക്യാമ്പില്‍ മികച്ച നടനായി ബിനോയിയെ തിരഞ്ഞെടുത്തെങ്കിലും സിനിമയില്‍ അദ്ധേഹമുണ്ടായിരുന്നില്ല.എന്നാല്‍ രഞ്ജിത്തിന്റെ തന്നെ ഇന്ത്യന്‍ റുപ്പിയില്‍ മികച്ച വേഷം ചെയ്യാന്‍ ബിനോയിക്ക് കഴിഞ്ഞു.

    പൃഥ്വിരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം.പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു., സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ , കുടുംബശ്രീ ട്രാവല്‍സ് , ജനപ്രിയന്‍ , ഇന്ത്യന്‍ റുപ്പി, ഫെയ്‌സ് ടു ഫെയ്‌സ്, ബെസ്റ്റ് ആക്ടര്‍ , ഇടുക്കി ഗോള്‍ഡ് , എബി സി ഡി, പുതിയ തീരങ്ങള്‍ , ഡാര്‍വിന്റെ പരിണാമം, , ഇതിഹാസ, മാല്‍ഗുഡി ഡേയ്‌സ്, രാജമ്മ അറ്റ് യാഹൂ, പറങ്കിമല, ഹരം, ഹാപ്പി വെഡ്ഡിങ്, കിസ്മത്ത്, കഥകളി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X