Celebs»BK Harinarayanan»Biography

    ബികെ ഹരിനാരായണന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവാണ് ബി കെ ഹരിനാരായണന്‍. ഭട്ടി കുഴിയാംകുന്നത്ത് രാമന്‍ നമ്പൂതിരിയുടെയും ഭവാനി അന്തര്‍ജനത്തിന്റെയും മകനായി കുന്നംകുളത്ത് ജനനം. കടിക്കാട് സി എം എല്‍ പി സ്‌ക്കൂള്‍, പെരുമ്പിലാവ് പി എം ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.

    പിന്നീട് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളേജില്‍ നിന്ന് ബിരുദം നേടി. കൂടാതെ ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2003ല്‍ ഭാഷാപോഷിണി മാസികയില്‍ വേഷം എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് നിരവധി ആനുകാലികങ്ങളില്‍ കവിത എഴുതി.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കില്ലര്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്.

    പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. 1983, ടൂ കണ്ട്രീസ്, ഒപ്പം, ദി ഗ്രേറ്റ് ഫാദര്‍, സിഐഎ, മാസ്റ്റര്‍പീസ്, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, രക്ഷാധികാരി ബൈജു, മിലി, കൂതറ, ഉദാഹരണം സുജാത എന്നീ ചിത്രങ്ങള്‍ ഗാനരചന നടത്തിയവയില്‍ പ്രധാനപെട്ടവയാണ്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ലഭിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X