ഗൗതം വാസുദേവ് ​​മേനോൻ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവുമാണ് ഗൗതം വാസുദേവ് മേനോന്‍.1973 ഫെബ്രുവരി 25ന് ഒറ്റപാലത്ത് ജനിച്ചു.തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് വളര്‍ന്ന്. തിരുച്ചിയിലെ മൂകാംബിക കോളേജില്‍നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പാസായി.2001 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 2001ല്‍  മിന്നലെ എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. 2003ല്‍ കാക്ക കാക്ക എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് ഫര്‍ഷന എന്ന തെലുഗു ചിത്രവും വേട്ടയാട് വിളയാട്, പച്ചക്കിളി മുത്തുചരം എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തു. 2008ല്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. വിജയ് അവാര്‍ഡ്, മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം എന്നിവ ചിത്രത്തിനു ലഭിച്ചു. തമിഴ്, തെലുഗു എന്നിവയ്ക്കു പുറമെ ഏക് ദിവാന താ എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നീ താനെ എന്‍ പൊന്‍വസന്തം, തങ്ക മീന്‍കള്‍, നാനും റൗഡിതാന്‍ തുടങ്ങി എട്ടോളം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X