ഗോപിക അനില്‍ ജീവചരിത്രം
പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ഗോപിക അനില്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് വി.എം വിനു സംവിധാനം ചെയ്ത ബാലേട്ടന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു.
2004ല്‍ പുറത്തിറങ്ങിയ മയിലാട്ടം, 2014ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍വഴികളില്‍, 2018ല്‍ പുറത്തിറങ്ങിയ മട്ടാഞ്ചേരി എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.