08 Jan, 1975 |
Music Director
പ്രശസ്ത തമിഴ് സംഗീത സംവിധായകനാണ് ഹാരിസ് ജയരാജ്. ചെന്നെയിലെ ഒരു ക്രിസ്ത്യൻ നാടാർ കുടുമ്പത്തിൽ 1975 ജനുവരി 8-നായിരുന്നു ഹാരിസ് ജയരാജിന്റെ ജനനം. തമിഴ് ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഗിത്താർ വായിച്ചിരുന്ന എസ്.എം. ജയകുമാറാണ് ഹാരിസിന്റെ പിതാവ്. ഇദ്ദേഹവും പിൽകാലത്ത് ചലച്ചിത്രസംഗീതസംവിധാന രംഗത്ത് കടന്ന് വന്നിരുന്നു. മലയാളചലച്ചിത്രസംഗീതസംവിധായകനായ ശ്യാമിന്റെ സഹായി ആയിരുന്നു ജയകുമാർ. തന്റെ മകനെ ഒരു പാട്ടുകാരനാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ സംഗീത സംവിധാനത്തിലായിരുന്നു ഹാരിസിനു കമ്പം.തന്റെ ശബ്ദം നല്ലതല്ലെന്നും അതുകൊണ്ട് തനിക്ക് പാടാൻ കഴിയില്ലെന്നും ഹാരിസ് പിന്നീട് ഒരിക്കൽ പറയുകയുണ്ടായി. എ.ആർ. റഹ്മാൻ, മണി ശർമ്മ, വിദ്യാസാഗർ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ കീഴിൽ കീബോർഡ് വായിച്ചുകൊണ്ടാണ് ഹാരിസ് ചലച്ചിത്രസംഗീത ലോകത്തേയ്ക്ക് കടന്ന് വന്നത്. പന്ത്രണ്ട് വർഷത്തോളം ഇദ്ദേഹം സംഗീതസംവിധാനസഹായി എന്ന നിലയിൽ പ്രവർത്തിച്ചു. ഇക്കാലയളവിൽ ചില ടി.വി. പരസ്യങ്ങൾക്കും ഇദ്ദേഹം സംഗീത സംവിധാനം ചെയ്യുകയുണ്ടായി. വാണിജ്യ സിനിമകളിൽ ഇദ്ദേഹം ആദ്യമായി സംഗീത സംവിധാനം ചെയ്തത് മിന്നലെ എന്ന ചിത്രത്തിനുവേണ്ടിയാണ്. ഈ ചിത്രത്തിലെ പാട്ടുകൾ വൻവിജയമായിരുന്നു. വസീഗര എന്ന് തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം ഈ ചിത്രത്തിന്റെ വിജയത്തിന്റെ തന്നെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്നു. മിന്നലെ എന്ന ചിത്രം ഹിന്ദിയിൽ രഹ്നാഹെ തേരേ ദിൽ മേം എന്ന പേരിൽ ചിത്രീകരിച്ചപ്പോൾ ഈ പാട്ടുകൾ അതേപടി ഉപയോഗിക്കുകയായിരുന്നു. മിന്നലെയ്ക്ക് ശേഷം ഹാരിസ് ജയരാജ് സംഗീതം നൽകിയ 12B, മജ്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും വളരെയേറെ പ്രചാരം നേടി. സംവിധായകൻ ഗൗതം മേനോന്റെ ചിത്രങ്ങളിൽ സ്ഥിരമായി സംഗീതസംവിധാനം ചെയ്തിരുന്നത് ഹാരിസ് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന മിന്നലെ, കാക്ക കാക്ക, വേട്ടായാട് വിളയാട്, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ സിനിമകളിലെ ഗാനങ്ങളും ജനപ്രീതി നേടി. തമിഴ് കൂടാതെ ഹിന്ദി, തെലുഗു സിനിമകളിലും ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കെ വി ആനന്ദ് | 20 Sep 2019 | |
| കെ വി ആനന്ദ് | 2018 | |
| രജത് രവിശങ്കര്‍ | 2018 |
| പേര് | ഹാരിസ് ജയരാജ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 08 Jan 1975 |
| പ്രായം | 51 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഹാരിസ് ജയരാജ് ആസ്തി |
|
| ആസ്തി | |
The age of ഹാരിസ് ജയരാജ് in the 2026 was 51.
The DOB for ഹാരിസ് ജയരാജ് was 08 Jan 1975.
The most recent movies for ഹാരിസ് ജയരാജ് is കാപ്പാന്‍.
Azhagan was ഹാരിസ് ജയരാജ് first movie in Tamil
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.