30 Oct, 1966 | Chennai, Tamil Nadu
Director/Cinematographer
ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് കെ വി ആനന്ദ്.1966 ഒക്ടോബര്‍ 30ന് ചെന്നൈയില്‍ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനിച്ചു.ഡി ജി വൈഷ്ണവ് കോളേജില്‍ നിന്നും ബിരുദം നേടി. ഇന്ത്യ ടുഡേ, കൽകി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു.നിരവിധി പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നാളുകൾക്കകം ആനന്ദിന്റെ ചിത്രങ്ങൾ 200ൽ അധികം മാഗസിനുകളുടെ കവർ പേജിൽ വന്നു.പിന്നീട് ഇന്ത്യ ടുഡെയുടെ ഫോട്ടോ ജേർണലിസ്റ്റായി. ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി.സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു.തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു.തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി.ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കടൽ ദേശം ആണ്. പ്രിയദർശൻ, എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്തു.തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൺ ആണ് രണ്ടാമത്തെ ചിത്രം.ഈ ചിത്രം വൻ വിജയമായി. മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് ലഭിച്ചു.2014ൽ രജനീകാന്ത് അഭിനയിക്കുന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ് പുരസ്കാരങ്ങൾ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1995) മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയർ പുരസ്കാരം
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കെ വി ആനന്ദ് | 20 Sep 2019 | |
| കെ വി ആനന്ദ് | 2018 | |
| പ്രിയദർശൻ | 04 Sep 1997 |
| പേര് | കെ വി ആനന്ദ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Oct 1966 |
| പ്രായം | 60 |
| ജനിച്ച സ്ഥലം | Chennai, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കെ വി ആനന്ദ് ആസ്തി |
|
| ആസ്തി | |
The age of കെ വി ആനന്ദ് in the 2026 was 60.
The കെ വി ആനന്ദ്'s was born in Chennai, Tamil Nadu.
The DOB for കെ വി ആനന്ദ് was 30 Oct 1966.
The most recent movies for കെ വി ആനന്ദ് is കാപ്പാന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.