X
കെ വി ആനന്ദ്
Director/Cinematographer

കെ വി ആനന്ദ് ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് കെ വി ആനന്ദ്.1966 ഒക്ടോബര്‍ 30ന് ചെന്നൈയില്‍ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനിച്ചു.ഡി ജി വൈഷ്ണവ് കോളേജില്‍ നിന്നും ബിരുദം നേടി.

ഇന്ത്യ ടുഡേ, കൽകി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു.നിരവിധി പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നാളുകൾക്കകം ആനന്ദിന്റെ ചിത്രങ്ങൾ 200ൽ അധികം മാഗസിനുകളുടെ കവർ പേജിൽ വന്നു.പിന്നീട് ഇന്ത്യ ടുഡെയുടെ ഫോട്ടോ ജേർണലിസ്റ്റായി.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി.സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു.തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു.തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി.ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കടൽ ദേശം ആണ്. പ്രിയദർശൻ, എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്തു.തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.

ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൺ ആണ് രണ്ടാമത്തെ ചിത്രം.ഈ ചിത്രം വൻ വിജയമായി. മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് ലഭിച്ചു.2014ൽ രജനീകാന്ത് അഭിനയിക്കുന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ്

പുരസ്കാരങ്ങൾ
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1995)
മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയർ പുരസ്കാരം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+